“വരമഞ്ഞളാടിയ രാവിന്റെ മാറിൽ..”; മഞ്ജു വാര്യർ പാടി അഭിനയിച്ച അതിമനോഹര ഗാനം ആലപിച്ച് പാട്ടുവേദിയുടെ കൈയടി ഏറ്റുവാങ്ങി ദേവനക്കുട്ടി…

September 19, 2022

അതിമനോഹരമായ ഒരു പാട്ടിലൂടെ പ്രിയ ഗായിക ദേവനശ്രിയ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കവർന്നിരിക്കുകയാണ്. ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കൊച്ചു ഗായകരുടെ ആലാപനത്തിൽ വിധികർത്താക്കൾ മതിമറന്നുപോയ മനോഹരമായ ഒരുപാട് നിമിഷങ്ങൾ വേദിയിൽ അരങ്ങേറിയിട്ടുണ്ട്. ഇപ്പോൾ അത്തരത്തിലൊരു നിമിഷത്തിനാണ് വേദി വീണ്ടും സാക്ഷ്യം വഹിച്ചിരിക്കുന്നത്.

രണ്ടാം സീസണിലേക്ക് മത്സരാർത്ഥിയായി എത്തുംമുമ്പ് തന്നെ താരമായിരുന്ന ഗായികയാണ് ദേവനശ്രിയ. സമൂഹമാധ്യമങ്ങളിൽ ദേവനശ്രിയയുടെ ഒരു പ്രകടനം വളരെയധികം ശ്രദ്ധനേടിയതിന് പിന്നാലെയാണ് ഈ മിടുക്കി പാട്ടുവേദിയിൽ മാറ്റുരയ്ക്കാൻ എത്തിയത്. മികച്ച ആലാപന മികവ് കാഴ്ചവയ്ക്കാറുള്ള ദേവനക്കുട്ടി ഇപ്പോൾ മറ്റൊരു ഗാനത്തിലൂടെ വേദിയെ വിസ്മയിപ്പിച്ചിരിക്കുകയാണ്.

‘പ്രണയവർണ്ണങ്ങൾ’ എന്ന ചിത്രത്തിലെ “വരമഞ്ഞളാടിയ രാവിന്റെ മാറിൽ..” എന്ന ഗാനമാണ് ദേവനക്കുട്ടി വേദിയിൽ ആലപിച്ചത്. വിദ്യാസാഗർ സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് സച്ചിദാനന്ദൻ പുഴങ്കരയാണ്. മലയാളികളുടെ ഇഷ്‌ട ഗായിക സുജാത ചിത്രത്തിൽ പാടി അനശ്വരമാക്കിയ ഈ ഗാനം അതിമനോഹരമായി പാട്ടുവേദിയിൽ ആലപിച്ച് പ്രേക്ഷകരുടെയും വിധികർത്താക്കളുടെയും മനസ്സ് നിറച്ചിരിക്കുകയാണ് കുഞ്ഞു ഗായിക ദേവനക്കുട്ടി.

Read More: “ദേവാങ്കണങ്ങൾ കൈയൊഴിഞ്ഞ താരകം..”; ഗാനവേദിയിൽ ശ്രീനന്ദിന്റെ ഗന്ധർവ്വ സംഗീതം…

അതേ സമയം മലയാളികൾക്ക് ആസ്വാദനത്തിന്റെ പുതുതലങ്ങൾ സമ്മാനിച്ച മനോഹരമായ സംഗീത റിയാലിറ്റി ഷോയായ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ രണ്ടാം സീസൺ പൂർത്തിയായിരിക്കുകയാണ്. സീസണിലുടനീളം മികച്ച പ്രകടനം കാഴ്ച്ചവെച്ച, ഓരോ റൗണ്ടിലും സ്വന്തം ആലാപനത്തെയും പ്രകടനത്തെയും മെച്ചപ്പെടുത്തി ഫൈനലിലെത്തിയ ശ്രീനന്ദ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ ജേതാവായി മാറുകയായിരുന്നു. രണ്ടാം സ്ഥാനം മിടുക്കി പാട്ടുകാരി ആൻ ബെൻസൺ നേടിയപ്പോൾ മൂന്നാം സ്ഥാനം നേടിയെടുത്തത് അക്ഷിതാണ്. ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെച്ച കുഞ്ഞു ഗായകരിൽ നിന്നും ഒരാളെ വിജയിയായി തിരഞ്ഞെടുക്കുന്നത് ഏറെ ബുദ്ധിമുട്ടുള്ള ഒരു ജോലിയായിരുന്നു.

Story Highlights: Devanasriya sings an evergreen manju warrier song