“ദേവാങ്കണങ്ങൾ കൈയൊഴിഞ്ഞ താരകം..”; ഗാനവേദിയിൽ ശ്രീനന്ദിന്റെ ഗന്ധർവ്വ സംഗീതം…

September 3, 2022

മികച്ച ആലാപനത്തിലൂടെ വേദിയിൽ വിസ്‌മയം കാഴ്ച്ചവെയ്ക്കുന്ന പാട്ടുകാരനാണ് ശ്രീനന്ദ്. ആലാപനത്തിനൊപ്പം ശ്രീനന്ദ് തിരഞ്ഞെടുക്കുന്ന പാട്ടുകളും പ്രേക്ഷകരെ ഈ കുഞ്ഞുഗായകന്റെ ആരാധകരാക്കി മാറ്റിയിട്ടുണ്ട്. കേൾക്കാൻ കൊതിക്കുന്ന പാട്ടുകളുമായി വന്ന് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിൽ സംഗീത മഴ പെയ്യിക്കുന്ന ഈ കൊച്ചു ഗായകന്റെ പാട്ടുകൾക്കായി ആരാധകർ കാത്തിരിക്കാറുണ്ട്.

ഇപ്പോൾ ഗാനഗന്ധർവ്വൻ യേശുദാസിന്റെ അതിമനോഹരമായ ഒരു ഗാനം ആലപിച്ച് വേദിയെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ഈ കൊച്ചു ഗായകൻ. ‘ഞാൻ ഗന്ധർവ്വൻ’ എന്ന ചിത്രത്തിലെ “ദേവാങ്കണങ്ങൾ കൈയൊഴിഞ്ഞ താരകം..” എന്ന ഗാനമാണ് ശ്രീനന്ദ് വേദിയിൽ ആലപിച്ചത്. ജോൺസൻ മാഷ് സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് കൈതപ്രമാണ്. ശ്രീനന്ദ് ഈ ഗാനം ആലപിച്ചപ്പോൾ അവിസ്‌മരണീയമായ ഒരു മുഹൂർത്തത്തിന് വേദി സാക്ഷിയാവുകയായിരുന്നു.

ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലെ ഏറ്റവും മികച്ച ഗായകരിലൊരാളാണ് ശ്രീനന്ദ്. തുടക്കം മുതൽ തന്നെ ഓരോ റൗണ്ടിലൂടെയും കൂടുതൽ മികവ് പുലർത്തുകയാണ് ഈ കൊച്ചു ഗായകൻ. മത്സരം കൂടുതൽ വാശിയേറിയതായി മാറിക്കൊണ്ടിരിക്കുന്ന ക്വാർട്ടർ ഫൈനലിലും സെമി ഫൈനലിലുമൊക്കെ ശ്രീനന്ദിന്റെ ആലാപന മികവ് നാൾക്കുനാൾ മെച്ചപ്പെട്ടുവരുകയാണ് എന്നാണ് വിധികർത്താക്കളും പ്രേക്ഷകരും ഒരേ സ്വരത്തിൽ പറയുന്നത്.

Read More: ചിരിയും നൃത്തച്ചുവടുകളുമായി ഓണാഘോഷം പൊടിപൊടിക്കാൻ ഉത്രാട ദിനത്തിൽ ജയറാം സ്റ്റാർ മാജിക് വേദിയിൽ…

അതേ സമയം സംഗീത പ്രേമികളുടെ പ്രിയപ്പെട്ട ടെലിവിഷൻ പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. ആദ്യ സീസണിന് ലഭിച്ച അതേ പിന്തുണ രണ്ടാം സീസണിലും ടോപ് സിംഗറിന് പ്രേക്ഷകർ നൽകുന്നുണ്ട്. വിസ്‌മയകരമായ നിമിഷങ്ങളാണ് രണ്ടാം സീസണിലും ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിൽ അരങ്ങേറുന്നത്.

Story Highlights: Sreenand sings a beautiful yesudas song