തെരുവിൽ ബലൂൺ തട്ടിക്കളിക്കുന്ന നായ- രസകരമായൊരു കാഴ്ച

September 1, 2022

നായകളുടെ സ്നേഹം നിഷ്കളങ്കമാണ്. ചില ജീവികൾ ഭക്ഷണയത്തിനായി മനുഷ്യനെ സ്നേഹിക്കും. പക്ഷെ നായയ്ക്ക് നന്ദിയും സ്നേഹവും മറ്റുള്ളവയെക്കാൾ ആത്മാർത്ഥമാണ്. അതുകൊണ്ടുതന്നെ അവയുടെ സ്നേഹപ്രകടനം ആരുടേയും മനസ് നിറയ്ക്കും. സ്വയം സന്തോഷം കണ്ടെത്താനും നായകളോളം കഴിവ് മറ്റൊന്നിനുമില്ല.

ഇപ്പോഴിതാ, തുർക്കിയിലെ തെരുവുകളിൽ ഒരു നായ ബലൂൺ ഉപയോഗിച്ച് കളിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്. നായയ്ക്ക് കൂട്ടുകൂടാൻ ആരുമില്ലായിരുന്നങ്കിലും അത് സ്വയം ചാടി ബലൂൺ വായുവിലേക്ക് തള്ളി തനിയെ കളിക്കുകയാണ്. വൈറലായ വിഡിയോയ്ക്ക് 2.4 മില്യൺ വ്യൂസ് ഉണ്ട്.

വൈറലായ വിഡിയോയിൽ, നായ ബലൂണുമായി തെരുവിൽ കളിക്കുന്നത് കാണാം. മുൻപും സമാനമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. അതേസമയം, അടുത്തിടെ  സ്കൂൾ വിട്ട് വരുന്ന കുഞ്ഞിനെയും കാത്ത് ബസ് സ്റ്റോപ്പിൽ നിൽക്കുന്ന നായയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു.

Read Also: വിമാനത്തിൽ തൊട്ടടുത്ത് വിജയ് വന്നാലെന്ത് ചെയ്യും; അപ്രതീക്ഷിതമായ കൂടിക്കാഴ്ച്ചയുടെ ചിത്രങ്ങൾ പങ്കുവെച്ച് നടി

കോഡി എന്ന് പേരുള്ള നായക്കുട്ടിയാണ് ദൃശ്യങ്ങളിലെ താരം. കോഡി, കുഞ്ഞിന്റെ സ്കൂൾ ബസ് വരുന്നതോടെ ബസിന്റെ ഡോറിനടുത്തേക്ക് എത്തുകയും കുഞ്ഞിന്റെ കൈയിൽ നിന്നും ബാഗ് വാങ്ങിക്കുന്നതും തുടർന്ന് കുട്ടിയുമായി വീട്ടിലേക്ക് പോകുന്നതുമാണ് ദൃശ്യങ്ങളിൽ ഉള്ളത്.

Story highlights- dog playing with a balloon on the streets