“യാമിനീ ദേവീ യാമിനീ..”; മലയാളികൾ നെഞ്ചിലേറ്റിയ ജാനകിയമ്മയുടെ ഗാനം ആലപിച്ച് പാട്ടുവേദിയിൽ അവിസ്‌മരണീയ നിമിഷം സൃഷ്ടിച്ച് ഹനൂന

September 22, 2022

പാട്ടുവേദിയെ അദ്ഭുതപ്പെടുത്തുന്ന പാട്ടുകാരിയാണ് ഹനൂന. അതിമനോഹരമായ ശബ്‌ദത്തിനുടമയായ കുഞ്ഞു ഗായിക പാടിയ ഗാനങ്ങളൊക്കെ പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കിയ ഗാനങ്ങളാണ്. ഇപ്പോൾ മലയാളത്തിലെ എക്കാലത്തെയും മികച്ച മനോഹരമായ ഒരു ഗാനവുമായി പാട്ടുവേദിയിൽ എത്തിയിരിക്കുകയാണ് ഹനൂനക്കുട്ടി. ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കൊച്ചു ഗായകരുടെ ആലാപനത്തിൽ വിധികർത്താക്കൾ മതിമറന്നുപോയ മനോഹരമായ ഒരുപാട് നിമിഷങ്ങൾ ഇതിന് മുൻപും വേദിയിൽ അരങ്ങേറിയിട്ടുണ്ട്. ഇപ്പോൾ അത്തരത്തിലൊരു നിമിഷത്തിനാണ് വേദി വീണ്ടും സാക്ഷ്യം വഹിച്ചിരിക്കുന്നത്.

1979 ൽ പുറത്തിറങ്ങിയ ‘ചുവന്ന ചിറകുകൾ’ എന്ന ചിത്രത്തിലെ “യാമിനീ ദേവീ യാമിനീ..” എന്ന് തുടങ്ങുന്ന ഗാനമാണ് ഹനൂനക്കുട്ടി വേദിയിൽ ആലപിച്ചത്. ജയൻ, ജയഭാരതി തുടങ്ങിയവർ അഭിനയിച്ച ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് സലീൽ ചൗധരിയാണ്. ഒ.എൻ.വി കുറുപ്പ് രചന നിർവഹിച്ച ഈ ഗാനം ജാനകിയമ്മയാണ് ചിത്രത്തിൽ ആലപിച്ചിരിക്കുന്നത്. ഈ ഗാനവുമായി എത്തി വേദിയുടെ മനസ്സ് നിറയ്ക്കുകയായിരുന്നു കൊച്ചു ഗായിക ഹനൂന.

Read More: “അത് ഞാനാണ്..”; ആദ്യ സിനിമയിൽ അഭിനയിച്ചിട്ടും ആരും തിരിച്ചറിഞ്ഞില്ല, ശേഷം നടന്ന രസകരമായ സംഭവം പങ്കുവെച്ച് ഭാവന

മലയാളികൾക്ക് ആസ്വാദനത്തിന്റെ പുതുതലങ്ങൾ സമ്മാനിച്ച മനോഹരമായ സംഗീത റിയാലിറ്റി ഷോയായ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ രണ്ടാം സീസൺ പൂർത്തിയായിരിക്കുകയാണ്. സീസണിലുടനീളം മികച്ച പ്രകടനം കാഴ്ച്ചവെച്ച, ഓരോ റൗണ്ടിലും സ്വന്തം ആലാപനത്തെയും പ്രകടനത്തെയും മെച്ചപ്പെടുത്തി ഫൈനലിലെത്തിയ ശ്രീനന്ദ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ ജേതാവായി മാറുകയായിരുന്നു. രണ്ടാം സ്ഥാനം മിടുക്കി പാട്ടുകാരി ആൻ ബെൻസൺ നേടിയപ്പോൾ മൂന്നാം സ്ഥാനം നേടിയെടുത്തത് അക്ഷിതാണ്. ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെച്ച കുഞ്ഞു ഗായകരിൽ നിന്നും ഒരാളെ വിജയിയായി തിരഞ്ഞെടുക്കുന്നത് ഏറെ ബുദ്ധിമുട്ടുള്ള ഒരു ജോലിയായിരുന്നു.

Story Highlights: Hanoona sings an evergreen janakiyamma song