ഇന്ത്യ-പാക്ക് പോരാട്ടം; മത്സരം അൽപ സമയത്തിനകം…

September 4, 2022

ഏഷ്യ കപ്പിൽ സൂപ്പർ 4 മത്സരത്തിൽ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടാൻ ഒരുങ്ങുകയാണ്. രാത്രി 7.30 ന് ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം. നേരത്തെ ഗ്രൂപ്പില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ഇന്ത്യ അഞ്ച്‌ വിക്കറ്റിന്‌ പാകിസ്ഥാനെ തോല്‍പ്പിച്ചിരുന്നു.

വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ഹോങ്കോംഗിനെ 155 റൺസിന് തകർത്താണ് പാകിസ്ഥാൻ സൂപ്പർ ഫോറിൽ പ്രവേശിച്ചത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ മുഹമ്മദ് റിസ്‌വാൻ, ഫഖർ സമാൻ എന്നിവർ നേടിയ അർധ സെഞ്ചുറിയുടെ ബലത്തിൽ 2 വിക്കറ്റ് നഷ്ടത്തിൽ 193 റൺസ് കൂട്ടിച്ചേർത്തിരുന്നു. എന്നാൽ മറുപടി ബാറ്റിംഗിൽ വെറും 38 റൺസ് മാത്രമാണ് ഹോങ്കോംഗിന് നേടാനായത്.

അതേ സമയം ഹോങ്കോംഗിനെയും പാകിസ്ഥാനെയും തകർത്താണ് ഇന്ത്യ സൂപ്പർ 4 ലേക്ക് പ്രവേശിച്ചത്. പാകിസ്ഥാനെ ഇന്ത്യ 5 വിക്കറ്റിനാണ് തോൽപ്പിച്ചത്. ഹോങ്കോംഗിനെതിരെ 40 റൺസിന്റെ വിജയം ഇന്ത്യ നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുത്തു. 193 റണ്‍സ് വിജയലക്ഷ്യം പിന്‍തുടര്‍ന്ന ഹോങ്കോങിന് 5 വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

Read More: “ഒരു തലമുറയെ മുഴുവൻ പ്രചോദിപ്പിച്ചതിന് നന്ദി..”; കോലിക്ക് ജേഴ്‌സി സമ്മാനിച്ച് ഹോങ്കോങ് ടീം, ചിത്രം പങ്കുവെച്ച് താരം

പാകിസ്ഥാനെതിരെ മത്സരത്തിനിറങ്ങുമ്പോൾ സൂപ്പര്‍ താരങ്ങളുടെ മോശം ഫോമാണ് ഇന്ത്യയെ അലട്ടുന്നുത്. പരുക്കിൽ നിന്ന് മുക്തനായി തിരിച്ചെത്തിയ ഓപ്പണർ കെ.എൽ രാഹുലിന് ഇതുവരെ താളം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പാകിസ്ഥാതിരായ മത്സരത്തിൽ ആദ്യ പന്തിൽ പുറത്തായ രാഹുൽ ഹോങ്കോംഗിനെതിരെ 39 പന്തിൽ നിന്ന് നേടിയത് 36 റൺസാണ്. ക്യാപ്റ്റൻ രോഹിത് ശർമ്മ പതിവ് ശൈലിയിലേക്ക് മടങ്ങി വരണമെന്നും ആരാധകർ ആഗ്രഹിക്കുന്നുണ്ട്.

Story Highlights: India-pakisthan super 4 match