പ്രഭുവിനെ അനുകരിച്ച് ജയറാം; ചിരിയടക്കാനാവാതെ രജനീകാന്തും മണി രത്നവും-വിഡിയോ

September 27, 2022

ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിൻ സെൽവൻ’ റിലീസിനൊരുങ്ങുകയാണ്. സെപ്റ്റംബർ 30 നാണ് ‘പൊന്നിയിൻ സെൽവൻ’ തിയേറ്ററുകളിലെത്തുന്നത്. 500 കോടി രൂപ മുതൽ മുടക്കിലൊരുങ്ങുന്ന ‘പൊന്നിയിൻ സെൽവൻ’ ഇന്ത്യൻ സിനിമയിലെ ഇതിഹാസ സംവിധായകൻ മണി രത്‌നത്തിന്റെ ഏറ്റവും വലിയ സ്വപ്‌ന സിനിമയാണ്. ഒരു പക്ഷെ ഇന്ത്യൻ സിനിമ പ്രേക്ഷകർ ഇത്രത്തോളം കാത്തിരിക്കുന്ന മറ്റൊരു ചിത്രം ഉണ്ടാവുമോയെന്നത് സംശയമാണ്.

ഇപ്പോൾ ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച് ചടങ്ങിൽ നടന്ന രസകരമായ ഒരു സംഭവമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ചടങ്ങിനിടയിൽ ജയറാം നടൻ പ്രഭുവിനെ അനുകരിച്ചു കാണിച്ച് താരങ്ങളെയും ആരാധകരെയും പൊട്ടിച്ചിരിപ്പിക്കുകയായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് രാവിലെ ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ട രസകരമായ ഒരു സംഭവമാണ് ജയറാം വേദിയിൽ അഭിനയിച്ചു കാണിച്ചത്.

ചിരിയടക്കാൻ കഴിയാതെ ജയറാമിന്റെ അനുകരണം ആസ്വദിക്കുന്ന രജനീ കാന്തിനെയും മണി രത്നത്തെയും പ്രഭുവിനെയും വിഡിയോയിൽ കാണാം. വിക്രമും ഐശ്വര്യ റായിയും ജയറാമിന്റെ തമാശ കേട്ട് പൊട്ടിച്ചിരിക്കുന്നതും വിഡിയോയിൽ ദൃശ്യമാണ്.

കല്‍ക്കി കൃഷ്ണമൂര്‍ത്തി ഒരുക്കിയ അഞ്ചു ഭാഗങ്ങളുള്ള ചരിത്ര നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. നോവൽ അടിസ്ഥാനമാക്കിയുള്ള പ്രമേയത്തിൽ അരുൾമൊഴിവർമ്മൻ അഥവാ രാജ രാജ ചോളൻ ഒന്നാമന്റെ കഥയാണ് പറയുന്നത്. മണി രത്‌നവും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് സിനിമയുടെ നിർമാണം നിർവഹിച്ചരിക്കുന്നത്.

Read More: ‘അമ്മയും നച്ചുവും അച്ഛയും നിന്നെയും നിന്റെ പാട്ടുകളും മിസ്സ് ചെയ്യും..’- മകൾക്ക് ഹൃദ്യമായ യാത്രയയപ്പുമായി ഇന്ദ്രജിത്ത്

വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ വിക്രം, കാർത്തി, ഐശ്വര്യ റായ്, തൃഷ, ഐശ്വര്യ ലക്ഷ്‌മി എന്നിവരോടൊപ്പം ജയം രവി, പാർത്ഥിപൻ, സത്യരാജ്, ജയറാം, ശോഭിതാ ദുലിപാല, ജയചിത്ര, റഹ്മാൻ, പ്രഭു, ശരത് കുമാർ, ബാബു ആന്റണി തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്.

Story Highlights: Jayaram imitates prabhu