“എന്റെ തെങ്കാശി തമിഴ് പൈങ്കിളി..”; മനസ്സ് തൊട്ട് പാടി കൃഷ്‌ണശ്രീ, മനസ്സ് നിറഞ്ഞ് പാട്ടുവേദി…

September 2, 2022

പാട്ടുവേദിയുടെ പ്രിയ പാട്ടുകാരിയാണ് കൃഷ്‌ണശ്രീ. വേദിയിൽ തന്റേതായ ഒരു ആലാപന ശൈലി കൊണ്ട് വന്ന കൃഷ്‌ണശ്രീയുടെ പാട്ടിനായി കാത്തിരിക്കുന്ന ആരാധകർ നിരവധിയാണ്. അനുഗ്രഹിക്കപ്പെട്ട ശബ്‌ദത്തിനുടമയാണ് ഈ കൊച്ചു ഗായികയെന്നാണ് പ്രേക്ഷകർ പറയുന്നത്.

ഇപ്പോൾ മലയാളികൾ നെഞ്ചോടേറ്റ് വാങ്ങിയ ഒരു പ്രണയ ഗാനവുമായി എത്തി വേദിയുടെ മനസ്സ് നിറച്ചിരിക്കുകയാണ് ഈ കുഞ്ഞു ഗായിക. റാഫി മെക്കാർട്ടിൻ സംവിധാനം നിർവഹിച്ച “തെങ്കാശി പട്ടണം’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട “എന്റെ തെങ്കാശി തമിഴ് പൈങ്കിളി..” എന്ന ഗാനമാണ് കൃഷ്‌ണശ്രീ വേദിയിൽ ആലപിച്ചത്. സുരേഷ് പീറ്റേഴ്‌സ് സംഗീതം നൽകിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് കൈതപ്രമാണ്. എം.ജി ശ്രീകുമാറും കെ.എസ് ചിത്രയും സുരേഷ് പീറ്റേഴ്‌സും കൂടി ചേർന്നാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

അതിമനോഹരമായാണ് കൊച്ചു ഗായിക ഈ ഗാനം ആലപിക്കുന്നത്. നേരത്തെയും ഗംഭീരമായ ആലാപനം കൊണ്ട് പാട്ടുവേദിയുടെ കൈയടികളും പ്രശംസകളും ഏറ്റുവാങ്ങിയിട്ടുണ്ട് കൃഷ്‌ണശ്രീ. നിഷ്കളങ്കമായ വർത്തമാനങ്ങൾക്കൊണ്ടും മധുരസുന്ദര ശബ്ദം കൊണ്ടും പ്രേക്ഷകരുടെ ഇഷ്ടഗായകരിൽ ഒരാളായി മാറിക്കഴിഞ്ഞു കൃഷ്‌ണശ്രീ.

Read More: “ജിമി ജോർജ് മിയ ജോർജ് ആയ കഥ..”; പേര് മാറ്റിയതുമായി ബന്ധപ്പെട്ട രസകരമായ സംഭവം പങ്കുവെച്ച് മിയ

ചെറിയ പ്രായത്തിൽ തന്നെ ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കൊച്ചു ഗായകർ അനുഭവസ്ഥരായ ഗായകർ ആലപിക്കുന്നത് പോലെ പാട്ട് പാടി പ്രേക്ഷകരുടെയും വിധികർത്താക്കളുടെയും കൈയടി ഏറ്റുവാങ്ങുന്നത് വേദിയിലെ സ്ഥിരം കാഴ്‌ചയാണ്‌. പ്രശസ്‌തരായ പല ഗായകരും ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലെ കൊച്ചു ഗായകരുടെ ആലാപനം കണ്ട് അദ്‌ഭുതപ്പെടുന്നത് ഇതിന് മുൻപും വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു.

Story Highlights: Krishnasree sings a beautiful song from thenkashipattanam