പിറന്നാൾ ദിനത്തിൽ ഉണ്ണി മുകുന്ദന്റെ ‘യമഹ’ പ്രഖ്യാപിച്ച് മമ്മൂട്ടി; ഒപ്പം താരത്തിന് ഹൃദ്യമായ പിറന്നാളാശംസകളും…

September 22, 2022

നടൻ ഉണ്ണി മുകുന്ദൻ ഇന്ന് ജന്മദിനം ആഘോഷിക്കുകയാണ്. ഒട്ടേറെ മികച്ച സിനിമകളിലൂടെ മലയാളികളുടെ ഇഷ്‌ടം നേടിയെടുത്ത താരമാണ് ഉണ്ണി. ഇപ്പോൾ പിറന്നാൾ ദിനത്തിൽ താരത്തിന് ആശംസകൾ പങ്കുവെച്ചിരിക്കുകയാണ് നടൻ മമ്മൂട്ടി. ഒപ്പം ഉണ്ണിയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവും മമ്മൂട്ടി നടത്തിയിട്ടുണ്ട്.

‘യമഹ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി സമൂഹമാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചത്. ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ദീപു എസ് നായരും സന്ദീപ് സദാനന്ദനും ചേര്‍ന്നാണ്. ബിഗ് ജെ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന്‍റെ ബാനറില്‍ ജിന്‍സ് വര്‍ഗീസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

അതേ സമയം ‘ഷെഫീഖിന്റെ സന്തോഷം’ ആണ് ഇനി റിലീസ് ചെയ്യാനിരിക്കുന്ന ഉണ്ണി മുകുന്ദൻ ചിത്രം. താരം തന്നെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നവാഗതനായ അനൂപ് പന്തളമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദിവ്യ പിള്ളയാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മനോജ് കെ ജയൻ, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരാണ് ഷെഫീക്കിന്റെ സന്തോഷത്തിൽ മറ്റ് മുഖ്യവേഷങ്ങളിൽ എത്തുന്നത്. ഷാൻ റഹ്മാനാണ് സം​ഗീതം കൈകാര്യം ചെയ്യുന്നത്. എൽദോ ഐസക് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുമ്പോൾ നൗഫൽ അബ്ദുള്ളയാണ് എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത്.

Read More: മലയാളത്തിന്റെ റോക്കി ഭായ്; വൈറൽ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും വിഡിയോയും പങ്കുവെച്ച് ഉണ്ണി മുകുന്ദൻ

മേപ്പടിയാനാണ് ഉണ്ണി മുകുന്ദൻ നിർമ്മിച്ച ആദ്യ ചിത്രം. മികച്ച പ്രേക്ഷക പ്രതികരണം നേടി തിയേറ്ററിൽ വിജയിച്ച ചിത്രം ബംഗളൂരു അന്തര്‍ദേശീയ ചലച്ചിത്രമേളയില്‍ 2021 ലെ മികച്ച ഇന്ത്യന്‍ സിനിമയ്ക്കുള്ള പുരസ്ക്കാരവും നേടിയിരുന്നു. നൂറിലധികം ചിത്രങ്ങളെ പിന്തള്ളിയാണ് മേപ്പടിയാന്‍ ഒന്നാമതെത്തിയത്.

Story Highlights: Mammootty announces new unni mukundan movie