ഇത് ‘കൊറിയോഗ്രാഫർ മമ്മൂക്ക’- ‘ക്രിസ്റ്റഫർ’ സെറ്റിലെ രസികൻ കാഴ്ച

September 7, 2022

മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത ‘ആറാട്ട്’ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി ‘ക്രിസ്റ്റഫർ’ എന്ന സിനിമ സംവിധാനം ചെയ്യുകയാണ് ബി ഉണ്ണികൃഷ്ണൻ.മമ്മൂട്ടി സിനിമയുടെ ചിത്രീകരണം ദ്രുതഗതിയിൽ പുരോഗമിക്കുന്നതിനിടെ, ‘ക്രിസ്റ്റഫർ’ എന്ന സിനിമയുടെ സെറ്റിൽ നിന്നുള്ള രസകരമായ നിമിഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

ഷൂട്ടിംഗിനിടെ ഒരു ആക്ഷൻ കൊറിയോഗ്രാഫറായി മാറുകയും ഒരു സീക്വൻസ് എങ്ങനെ അവതരിപ്പിക്കണമെന്ന് സുപ്രീം സുന്ദർ എന്ന കലാകാരനെ നിർദ്ദേശിക്കുകയും ചെയ്യുന്ന മമ്മൂട്ടിയെ വിഡിയോയിൽ കാണാം. വളരെ സന്തോഷത്തോടെ രസകരമായ ചിരിയോടെയാണ് മമ്മൂട്ടി വിഡിയോയിലുള്ളത്. ‘ക്രിസ്റ്റഫർ’ സെറ്റിലെ മുഴുവൻ ക്രൂ അംഗങ്ങളും പൊട്ടിച്ചിരിയോടെ സാക്ഷ്യം വഹിക്കുന്നു.

Read also: “ആയിരക്കണക്കിന് കുട്ടികളുടെ ജീവിതങ്ങളെ അദ്ദേഹം രൂപപ്പെടുത്തി, അതാണ് എന്റെ ചേട്ടൻ..”; സൂര്യയ്ക്ക് മനസ്സ് തൊടുന്ന കുറിപ്പുമായി കാർത്തി

ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘ക്രിസ്റ്റഫർ’ ‘ഒരു വിജിലൻറ് പോലീസുകാരന്റെ ജീവചരിത്രം’ എന്ന ടാഗ്ലൈനോടെയാണ് എത്തുന്നത്. ഉദയ്കൃഷ്ണ തിരക്കഥയെഴുതുന്ന ചിത്രം ചില യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഫായിസ് സിദ്ദിഖ് ഛായാഗ്രഹണവും എഡിറ്റിംഗ് വിഭാഗം മനോജും നിർവഹിക്കും. ജസ്റ്റിൻ വർഗീസ് സംഗീതവും സുപ്രീം സുന്ദർ സ്റ്റണ്ടും ഒരുക്കും.

Story highlights- mammootty’s funny video from christopher movie set