പാവാടയും സ്നീക്കറും അണിഞ്ഞ് അമേരിക്കൻ തെരുവിൽ നൃത്തം ചെയ്യുന്ന ഇന്ത്യൻ യുവാവ്- ഹൃദ്യമായൊരു കാഴ്ച
കലയെ ഉപാസിക്കുന്ന ഒട്ടേറെ ആളുകൾ സമൂഹത്തിലുണ്ട്. ജന്മസിദ്ധമായ കഴിവുകളിൽ തനതായ എന്തെങ്കിലും വ്യത്യസ്തത വരുത്താൻ ഇവർ ശ്രമിക്കാറുണ്ട്. അങ്ങനെയൊരു കലാകാരന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ജൈനിൽ മേത്ത എന്ന യുവാവ് ആണ് താരം. 22 കാരനായ ജൈനിൽ മേത്ത എന്ന കൊറിയോഗ്രാഫർ സ്കർട്ടണിഞ്ഞ് ന്യൂയോർക്കിലെ തെരുവുകളിൽ നൃത്തം ചെയ്യുന്നത് മുൻപും ശ്രദ്ധനേടിയിരുന്നു.
സ്കർട്ടും സ്നീക്കറും അണിഞ്ഞാണ് ഇത്തവണ ഇദ്ദേഹം നൃത്തംചെയ്യുന്നത്. ഹം ദിൽ ദേ ചുകേ സനം എന്ന ചിത്രത്തിലെ ഒരു ഗാനമായ ധോലി താരോയ്ക്ക് ആണ് ഇദ്ദേഹം ചുവടുവയ്ക്കുന്നത്. അമ്മയുടെ മനോഹരമായ സ്കർട്ടുമായാണ് ഈ ചെറുപ്പക്കാരൻ ചുവടുവയ്ക്കാറുള്ളത്.
Read Also: കാളയെ പേടിച്ചോടുന്ന കടുവ; ബാവലി- മൈസൂർ പാതയിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറലാവുന്നു
ഒരു കലാകുടുംബത്തിൽ നിന്നുമാണ് ജൈനിൽ താരമാകുന്നത്. ജൈനിൽ മേത്തയുടെ മുത്തച്ഛനാണ് നൃത്തം ഒരു കരിയർ ആയി തുടരാൻ നിർദ്ദേശിച്ചത്. ചെറുപ്പം തൊട്ട് തന്നെ സ്കർട്ട് അണിഞ്ഞ് നൃത്തം ചെയ്യണം എന്ന ഒരു മോഹം ഇദ്ദേഹത്തിന്റെ മനസ്സിൽ ഉണ്ടായിരുന്നു. എന്നാൽ ഇന്ത്യയിൽ സമൂഹത്തിന്റെ കുത്തുവാക്കുകൾക്ക് തന്നെ തളർത്താൻ കഴിയും എന്ന ബോധ്യം ജൈനിലിനെ ഈ മോഹത്തിൽ നിന്നും അകറ്റി നിർത്തി.
18-ാം വയസ്സിൽ അദ്ദേഹം നൃത്തം പഠിക്കുന്നതിനായി ലോസ് ഏഞ്ചൽസിലേക്ക് മാറിയപ്പോൾ സ്കർട്ട് ധരിക്കുന്നതിനെക്കുറിച്ചുള്ള ചിന്ത ഉപേക്ഷിക്കേണ്ടതില്ല എന്ന് തിരിച്ചറിഞ്ഞു. ഒടുവിൽ അദ്ദേഹം തന്റെ മടി മാറ്റി ന്യൂയോർക്കിലെ തെരുവുകളിൽ പാവാട ധരിച്ച് പ്രകടനം ആരംഭിച്ചു. അറുപതു സെക്കന്റിലാണ് തന്റെ പ്രകടനത്തിലൂടെ ജൈനിൽ അമ്പരപ്പിക്കുന്നത്.
Story highlights-Man wears skirt and sneakers