“ചില സമയത്ത് മറവി ഒരനുഗ്രഹമാണ്..”; തന്റെ മറവിയെപ്പറ്റി മഞ്ജു വാര്യർ അറിവിന്റെ വേദിയിൽ…

September 27, 2022

ഉത്രാടം ദിനത്തിലാണ് മലയാളികളുടെ പ്രിയപ്പെട്ട താരം മഞ്ജു വാര്യർ ഫ്‌ളവേഴ്‌സ് ഒരു കോടി വേദിയിൽ അതിഥിയായി എത്തിയത്. പ്രേക്ഷകർക്ക് ഹൃദ്യമായ ഒട്ടേറെ നിമിഷങ്ങൾക്ക് വേദി സാക്ഷ്യം വഹിച്ചിരുന്നു. വ്യക്തി ജീവിതത്തിലും സിനിമ ജീവിതത്തിലും വളരെ പ്രധാനപ്പെട്ടതെന്ന് കരുതുന്ന ഒട്ടേറെ കാര്യങ്ങൾ താരം അറിവിന്റെ വേദിയുടെ പ്രേക്ഷകർക്കായി പങ്കുവെച്ചിരുന്നു.

ഇപ്പോൾ തന്റെ മറവിയെ പറ്റി മഞ്ജു പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമായി മാറുന്നത്. പലപ്പോഴും തന്റെ മറവി തനിക്കൊരു അനുഗ്രഹമായി മാറിയിട്ടുണ്ടെന്ന് പറയുകയാണ് താരം. ചില കാര്യങ്ങൾ മറക്കുന്നത് നല്ലതാണെങ്കിലും വളരെ അത്യാവശ്യമുള്ള ചില കാര്യങ്ങളും ചില സമയത്ത് മറന്ന് പോവാറുണ്ടെന്നും താരം കൂട്ടിച്ചേർത്തു. സത്യൻ അന്തിക്കാട്, ഇന്നസെന്റ്, മുകേഷ് തുടങ്ങിയവരൊക്കെ പഴയ ഓർമ്മകളിലെ ഓരോ ചെറിയ കാര്യങ്ങളും ഓർത്ത് രസകരമായി പറയാറുണ്ടെന്നും മഞ്ജു കൂട്ടിച്ചേർത്തു.

നേരത്തെ മോഹൻലാലിനൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങൾ താരം അറിവിന്റെ വേദിയിൽ പങ്കുവെച്ചിരുന്നു. ലാലേട്ടനൊപ്പം അഭിനയിക്കുമ്പോൾ ഇപ്പോഴും ഉള്ളിൽ പേടിയുണ്ടെന്നാണ് മഞ്‌ജു വാര്യർ പറയുന്നത്. അദ്ദേഹം കൂടെ അഭിനയിക്കുന്നവരെ ഏറെ സഹായിക്കുമെങ്കിലും ഇത്രയും വലിയ ഒരു ലെജന്റിന്റെ കൂടെയാണ് താൻ അഭിനയിക്കുന്നതെന്ന ചിന്ത പലപ്പോഴും തനിക്ക് ഉള്ളിലൊരു പരിഭ്രമം ഉണ്ടാക്കിയിട്ടുണ്ടെന്നാണ് താരം പറയുന്നത്. എന്നാൽ അദ്ദേഹം കൂടെയുള്ള അഭിനേതാക്കളെ വളരെ കൂളാക്കുമെന്നും കുറച്ചു ദിവസങ്ങൾ കഴിയുമ്പോഴേക്കും നമുക്ക് ആ പേടിയൊക്കെ മാറുമെന്നും മഞ്‌ജു കൂട്ടിച്ചേർത്തു.

Read More: കല്യാണ ദിവസം കൂട്ടുകാരികളുടെ കൈതട്ടിമാറ്റി ഭാവന എന്ന് വാർത്തകൾ വന്നു- അനുഭവം പങ്കുവെച്ച് നടി

വിനോദത്തോടൊപ്പം വിജ്ഞാനവും പകരുന്ന ഫ്‌ളവേഴ്‌സ് ഒരു കോടിക്ക് പ്രേക്ഷകർ ഏറെയാണ്. ജീവിതത്തിലെ പ്രതിസന്ധികളിൽ തളരാതെ പോരാടി മറ്റുള്ളവർക്ക് പ്രചോദനമാവുന്ന സാധാരണക്കാരായ മനുഷ്യരാണ് പലപ്പോഴും ഫ്‌ളവേഴ്‌സ് ഒരു കോടിയിൽ അതിഥികളായെത്തുന്നത്. അത് കൊണ്ട് തന്നെ വലിയ ഒരു പ്രേക്ഷകസമൂഹമാണ് പരിപാടിയിലെ അതിഥികളുടെ കഥകൾ കേൾക്കാനായി കാത്തിരിക്കുന്നത്.

Story Highlights: Manju warrier about how she forgets everything quickly