‘കണ്ണും പൂട്ടി ഉറങ്ങുക നീയെൻ..’- ആരും മയങ്ങുന്ന പാട്ടുമായി മേഘ്‌നകുട്ടി

September 4, 2022

മലയാള ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗറിന്റെ കൊച്ചു താരങ്ങൾ എന്നതിൽ സംശയമില്ല. അവരുടെ ആത്മാർത്ഥമായ ആലാപനവും ഷോയിലെ മനോഹരമായ സംസാരവും എല്ലാവരും ഏറ്റെടുത്തിരുന്നു. ഈ കുഞ്ഞുഗായകർക്കെല്ലാം പ്രേക്ഷകരെ എങ്ങനെ പൊട്ടിചിരിപ്പിക്കണമെന്ന് ധാരണയുണ്ട്. കുഞ്ഞു ഗായകരിൽ എല്ലാവരും പ്രിയപ്പെട്ടവരാണെങ്കിലും പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന മത്സരാർത്ഥികളിൽ ഒരാളാണ് മേഘ്‌ന സുമേഷ്.

സെമി ഫൈനൽ പോരാട്ടത്തിലേക്ക് കടന്ന മത്സര വേദിയിൽ മനോഹരമായ ഒരു ഗാനവുമായി എത്തിയിരിക്കുകയാണ് മേഘ്‌നക്കുട്ടി.’ കണ്ണും പൂട്ടി ഉറങ്ങുക നീയെൻ കണ്ണേ..’ എന്ന ഗാനമാണ് ഹൃദ്യമായി ഈ മിടുക്കി ആലപിച്ചിരിക്കുന്നത്. മേഘ്‌നക്കുട്ടിയുടെ ആലാപനത്തിൽ ആരും മയങ്ങിപോകും എന്നതാണ് ഏറ്റവും ശ്രദ്ധേയം.

പാട്ടിനൊപ്പം രസികൻ തമാശകളും കുസൃതിയുമായി എത്തുന്ന മേഘ്‌ന ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥികളിൽ ഒരാളാണ്.ഓരോ എപ്പിസോഡിലും മേഘ്‌നക്കുട്ടിക്ക് പറയാൻ ഒട്ടേറെ വിശേഷങ്ങളുണ്ട്. ഓഡിഷനിൽ പങ്കെടുക്കാൻ എത്തിയപ്പോൾ മുതൽ തന്നെ ശ്രദ്ധേയയായതാണ്‌ മേഘ്‌ന എന്ന കുട്ടിപ്പാട്ടുകാരി. തുടക്കം മുതൽ തന്നെ പെട്ടെന്നുള്ള മേഘ്‌നയുടെ മറുപടികൾ വളരെയധികം ശ്രദ്ധേയമായിരുന്നു.

READ ALSO: കാളയെ പേടിച്ചോടുന്ന കടുവ; ബാവലി- മൈസൂർ പാതയിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറലാവുന്നു

മലയാളികളുടെ പ്രിയ സംഗീത റിയാലിറ്റി ഷോയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. ആലാപന മധുരത്തിലൂടെയും കുസൃതിയിലൂടെയും കുരുന്നുപ്രതിഭകൾ മനം കവരുന്ന ഷോയുടെ ഭാഗമായി അടുത്തിടെ ആരംഭിച്ച മ്യൂസിക് ഉത്സവിലും ഒട്ടേറെ മനോഹരമായ നിമിഷങ്ങൾ പിറക്കാറുണ്ട്. പാട്ടുവേദിയിലെ എല്ലാ കുഞ്ഞു ഗായകർക്കും ഒട്ടേറെ ആരാധകരുമുണ്ട്.

Story highlights- mekhna sumesh sings lullaby