“വൈക്കത്തഷ്‌ടമി നാളിൽ ഞനൊരു..”; പാട്ടുവേദിയുടെ മനസ്സിലേക്ക് പാട്ടിന്റെ കളിവഞ്ചി തുഴഞ്ഞെത്തി മിയക്കുട്ടി

September 5, 2022

വിസ്‌മയകരമായ നിമിഷങ്ങളാണ് രണ്ടാം സീസണിലും ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിൽ അരങ്ങേറുന്നത്. ആദ്യ സീസണിന് ലഭിച്ച അതേ പിന്തുണ രണ്ടാം സീസണിലും ടോപ് സിംഗറിന് പ്രേക്ഷകർ നൽകുന്നുണ്ട്. സംഗീത പ്രേമികളുടെ പ്രിയപ്പെട്ട ടെലിവിഷൻ പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. ചെറിയ പ്രായത്തിൽ തന്നെ പാട്ടുവേദിയിലെ കൊച്ചു ഗായകർ അനുഭവസ്ഥരായ ഗായകർ ആലപിക്കുന്നത് പോലെ പാട്ട് പാടി പ്രേക്ഷകരുടെയും വിധികർത്താക്കളുടെയും കൈയടി ഏറ്റുവാങ്ങുന്നത് വേദിയിലെ സ്ഥിരം കാഴ്‌ചയാണ്‌.

ഇപ്പോൾ പാട്ടുവേദിയുടെ പ്രിയ ഗായിക മിയക്കുട്ടിയുടെ ഒരു പ്രകടനമാണ് പ്രേക്ഷകരുടെ മനസ്സ് കീഴടക്കുന്നത്. പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ കുഞ്ഞ് പാട്ടുകാരിയാണ് മിയ. കുറുമ്പും കുസൃതിയും നിറച്ച മിയക്കുട്ടിയുടെ പാട്ടുകൾക്കായി കാത്തിരിക്കാറുണ്ട് ആരാധകർ. വാക്കുകൾ കൃത്യമായി ഉച്ഛരിച്ച് തുടങ്ങും മുൻപ് തന്നെ പാട്ട് പാടി കൈയടി നേടിത്തുടങ്ങിയതാണ് ഈ കുഞ്ഞുഗായിക. ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലെ ഏറ്റവും പ്രായംകുറഞ്ഞ മത്സരാർത്ഥികളിൽ ഒരാളാണ് മിയ മെഹക്.

‘ഭാര്യമാർ സൂക്ഷിക്കുക എന്ന ചിത്രത്തിലെ “വൈക്കത്തഷ്‌ടമി നാളിൽ ഞാനൊരു വഞ്ചിക്കാരിയെ കണ്ടു..” എന്ന് തുടങ്ങുന്ന അതിമനോഹരമായ ഗാനമാണ് മിയക്കുട്ടി വേദിയിൽ ആലപിച്ചത്. ദക്ഷിണാമൂർത്തി സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ശ്രീകുമാരൻ തമ്പിയാണ്. കെ.ജെ യേശുദാസാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്. അതിമനോഹരമായാണ് മിയക്കുട്ടി വേദിയിൽ ഈ ഗാനം പാടിയത്.

Read More: ചിരിയും നൃത്തച്ചുവടുകളുമായി ഓണാഘോഷം പൊടിപൊടിക്കാൻ ഉത്രാട ദിനത്തിൽ ജയറാം സ്റ്റാർ മാജിക് വേദിയിൽ…

മലയാളികളുടെ പ്രിയ പാട്ടുവേദിയിലൂടെ പിന്നണി ഗാനരംഗത്തേക്കും ചുവടുവെച്ച ഗായകർ ഏറെയാണ്. അവിശ്വസനീയമായ രീതിയിലാണ് ടോപ് സിംഗറിലെ പല ഗായകരും വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കവരാറുള്ളത്.

Story Highlights: Miya sings an evergreen malayalam song