“അടികൾ പല വിധം, സെവൻസിനടി, പൂരത്തിനടി, പിന്നെ ഹിറ്റ്മാന്റെ അടി”; മലയാളത്തിലുള്ള രസകരമായ ഫേസ്ബുക്ക് പോസ്റ്റുമായി മുംബൈ ഇന്ത്യൻസ്

September 28, 2022

ഇന്ന് 7 മണിക്കാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഏറ്റുമുട്ടുന്നത്. വലിയ പ്രതീക്ഷയിലാണ് രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം. മികച്ച സ്വീകരണമാണ് മലയാളികൾ ഇന്ത്യൻ ടീമിനായി തിരുവനന്തപുരത്ത് ഒരുക്കിയത്.

ഇപ്പോൾ മുംബൈ ഇന്ത്യൻസിന്റെ രസകരമായ ഒരു ഫേസ്ബുക്ക് പോസ്റ്റാണ് വൈറലാവുന്നത്. രോഹിത് ശർമ്മയ്ക്ക് കേരളത്തിലേക്ക് സ്വാഗതം ആശംസിച്ചു കൊണ്ട് മലയാളത്തിലുള്ള ഒരു കുറിപ്പാണ് മുംബൈ ഇന്ത്യൻസ് ഫേസ്ബുക്കിൽ പങ്കുവെച്ചത്. തല്ലുമാലയിലെ ഡയലോഗിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് “അടികൾ പല വിധം, സെവൻസിനടി, പൂരത്തിനടി, പിന്നെ ഹിറ്റ്മാന്റെ അടി” എന്നാണ് മുംബൈ ഇന്ത്യൻസ് മലയാളത്തിൽ ഫേസ്ബുക്കിൽ കുറിച്ചത്. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് മുൻപിൽ സ്ഥാപിച്ച രോഹിത് ശർമ്മയുടെ ഒരു കൂറ്റൻ കട്ടൗട്ടും മുംബൈ ഇന്ത്യൻസ് കുറിപ്പിനൊപ്പം പങ്കുവെച്ചു.

അതേ സമയം ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയുള്ള ആദ്യ ടി 20 മത്സരത്തിനായി സെപ്റ്റംബർ 26 നാണ് ഇന്ത്യൻ ടീം തിരുവനന്തപുരത്ത് എത്തിയത്. ആരാധകർ ഇന്ത്യൻ ടീമിനെ കാണാനെത്തിയ സമയത്ത് നടന്ന ചില സംഭവങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. ഇന്ത്യൻ ടീമിനെ വലിയ ആവേശത്തോടെ സ്വീകരിച്ച ആരാധകർ സഞ്ജുവിന് വേണ്ടിയും ആർപ്പുവിളിച്ചിരുന്നു, ഇതിനിടയിൽ ബസിനകത്ത് നിന്ന് ഇന്ത്യൻ താരം സൂര്യകുമാർ യാദവ് സഞ്ജുവിന്റെ ചിത്രം ഫോണിൽ കാണിക്കുകയായിരുന്നു. ഇതോടെ ആരാധകരുടെ ആവേശം ഇരട്ടിയാവുകയായിരുന്നു. ഇതിന്റെ വിഡിയോയാണ് ശ്രദ്ധേയമായി മാറിയത്.

Read More: സഞ്ജുവിന്റെ ഫോട്ടോ ഉയർത്തി കാണിച്ച് സൂര്യകുമാർ യാദവ്; മലയാളി ആരാധകർക്ക് ആവേശം പകർന്ന നിമിഷം-വിഡിയോ

നായകൻ രോഹിത് ശർമ്മയും മലയാളി ആരാധകരുടെ ആവേശം വിഡിയോയിൽ പകർത്തുന്നുണ്ടായിരുന്നു. പിന്നീട് വിഡിയോ അദ്ദേഹം ഇൻസ്റ്റാഗ്രാം സ്‌റ്റോറിയായി പങ്കുവെയ്ക്കുകയും ചെയ്‌തിരുന്നു.

Story Highlights: Mumbai indians facebook post in malayalam

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!