അതിമനോഹരമായൊരു യാത്രയുടെ തുടക്കം- ‘പൊന്നിയിൻ സെൽവൻ’ ടീമിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് കാർത്തി

September 21, 2022

പ്രശസ്ത ചലച്ചിത്രകാരൻ മണിരത്നത്തിന്റെ ബ്രഹ്‌മാണ്ഡ ചിത്രമാണ് പൊന്നിയിൻ സെൽവൻ. സെപ്റ്റംബർ 30 ന് ചിത്രത്തിന്റെ റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ചിത്രം റിലീസിന് അടുത്തുകൊണ്ടിരിക്കെ പ്രമോഷനുകൾ ആരംഭിച്ചു. പ്രധാന അഭിനേതാക്കളായ തൃഷ കൃഷ്ണൻ, ചിയാൻ വിക്രം, കാർത്തി, ജയം രവി, ഐശ്വര്യ ലക്ഷ്മി എന്നിവർ വിശേഷങ്ങൾ പങ്കുവയ്ക്കുന്നുണ്ട്.

ഇപ്പോഴിതാ, ടീമിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് നടൻ കാർത്തി. ‘ചോളന്മാരുടെ യാത്രക്ക് തുടക്കമാകുന്നു’ എന്നുപറഞ്ഞുകൊണ്ടാണ് കാർത്തി ചിത്രങ്ങൾ പങ്കുവെച്ചരിക്കുന്നത്. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നാണ് മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ. 

മണിരത്നം ലൈക പ്രൊഡക്ഷൻസുമായി ചേർന്ന് നിർമ്മിച്ച പൊന്നിയിൻ സെൽവനിൽ വിക്രം, ജയം രവി, വിക്രം പ്രഭു, തൃഷ കൃഷ്ണൻ, മോഹൻ ബാബു, ഐശ്വര്യ റായ്, ജയറാം എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാണ് ശിവ അനന്ത്. എ. റഹ്മാൻ സംഗീതം ഒരുക്കും. രവി വർമ്മനാണ് ഛായാഗ്രഹണം.

കല്‍ക്കി കൃഷ്ണമൂര്‍ത്തി ഒരുക്കിയ അഞ്ചു ഭാഗങ്ങളുള്ള ചരിത്ര നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.നോവൽ അടിസ്ഥാനമാക്കിയുള്ള പ്രമേയത്തിൽ അരുൾമൊഴിവർമ്മൻ അഥവാ രാജ രാജ ചോളൻ ഒന്നാമന്റെ കഥയാണ് പറയുന്നത്.

Story highlights- ponniyin selvan team promotion