“ഭാവിയിൽ മണി രത്‌നം സാറൊക്കെ വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നു..”; പ്രതീക്ഷകൾ പങ്കുവെച്ച് സിജു വിൽസൺ

September 16, 2022

പത്തൊമ്പതാം നൂറ്റാണ്ട് തിയേറ്ററുകളിൽ വമ്പൻ ഹിറ്റായി മാറിക്കൊണ്ടിരിക്കുമ്പോൾ വലിയ കൈയടിയാണ് നായകൻ സിജു വിൽസണ് ലഭിക്കുന്നത്. ഗംഭീര പ്രകടനമാണ് താരം ചിത്രത്തിൽ കാഴ്ച്ചവെച്ചതെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. നിരൂപകരുടെയും പ്രശംസ ഏറ്റു വാങ്ങുകയാണ് സിജു.

ഇതിനിടയിൽ തന്റെ ഭാവി സിനിമ പ്രതീക്ഷകൾ പങ്കുവെച്ചിരിക്കുകയാണ് താരം. പത്തൊമ്പതാം നൂറ്റാണ്ട് കണ്ട് ഭാവിയിൽ മണി രത്‌നം സാറൊക്കെ വിളിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നാണ് സിജു വിൽസൺ പറയുന്നത്. നായകനെന്നോ സഹതാരമെന്നോ വ്യത്യാസമില്ലാതെ നല്ല കഥാപാത്രങ്ങൾ സിനിമയിൽ അവതരിപ്പിക്കണമെന്നും സിജു കൂട്ടിച്ചേർത്തു.

ആദ്യ പ്രദർശനത്തിന് ശേഷം സിജു വിൽ‌സൺ പ്രേക്ഷകരുടെ പ്രതികരണം കണ്ട് കണ്ണീരണിഞ്ഞ് നിൽക്കുന്നതിന്റെ വിഡിയോ നേരത്തെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി മാറിയിരുന്നു. വളരെ സന്തോഷത്തോടെ സിജുവിനെ സ്വീകരിക്കുന്ന മണികണ്ഠൻ ആചാരി, സെന്തിൽ കൃഷ്‌ണ അടക്കമുള്ള താരങ്ങളെയും വിഡിയോയിൽ കാണാം.

പത്തൊമ്പതാം നൂറ്റാണ്ടിലെ നവോത്ഥാന നായകനായ ആറാട്ടുപുഴ വേലായുധപണിക്കരുടെ കഥ പറയുന്ന ഈ ചിത്രം ​ശ്രീ ​ഗോകുലം മൂവീസിന്റെ ബാനറിൽ ​ഗോകുലം ​ഗോപാലനാണ് നിർമ്മിച്ചിരിക്കുന്നത്. മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടിയും മോഹൻലാലും ശബ്‌ദസാന്നിധ്യമായി ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.

Read More: കണ്ണീരണിഞ്ഞ് സിജു വിൽ‌സൺ; പ്രേക്ഷകരുടെ കൈയടി നേടി ‘പത്തൊമ്പതാം നൂറ്റാണ്ട്’ വിജയകരമായി പ്രദർശനം തുടരുന്നു-വീഡിയോ

സംവിധായകൻ തന്നെ തിരക്കഥയെഴുതിയ പത്തൊമ്പതാം നൂറ്റാണ്ടിന്റെ സഹ നിർമ്മാതാക്കൾ വി.സി പ്രവീൺ, ബൈജു ​ഗോപാലൻ എന്നിവരാണ്. കൃഷ്ണമൂർത്തിയാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസർ. കയാദു ലോഹർ ആണ് നായിക. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുദേവ് നായർ, ഗോകുലം ​ഗോപാലൻ, ടിനിടോം , ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, മുസ്തഫ, ജാഫർ ഇടുക്കി, ചാലി പാല, ശരൺ, ഡോക്ടർ ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫ്ടികം ജോർജ്, സുനിൽ സുഖദ, ജയൻ ചേർത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ എന്നിവരും ചിത്രത്തിലുണ്ട്.

Story Highlights: Siju wilson shares his future cinema hopes