ബാറ്റിങ്ങിൽ തകർച്ച നേരിട്ട് ദക്ഷിണാഫ്രിക്ക; എറിഞ്ഞിട്ടത് ചാഹറും അർഷ്ദീപും

September 28, 2022

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യയെ നേരിടുന്ന ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകർച്ച. ഇന്ത്യൻ ബോളർമാരായ ദീപക് ചാഹറും അർഷ്ദീപ് സിങും ചേർന്നാണ് ദക്ഷിണാഫ്രിക്കയുടെ നില പരുങ്ങലിലാക്കിയത്. ചാഹർ 2 വിക്കറ്റിട്ടപ്പോൾ അർഷ്ദീപ് ദക്ഷിണാഫ്രിക്കയുടെ 3 വിക്കറ്റുകളാണ് പിഴുതത്.

ഇപ്പോൾ 12 ഓവർ പൂർത്തിയായപ്പോൾ 6 വിക്കറ്റ് നഷ്‌ടത്തിൽ 50 റൺസാണ് ദക്ഷിണാഫ്രിക്ക നേടിയിരിക്കുന്നത്. ടോസ് നേടി ദക്ഷിണാഫ്രിക്കയെ ബാറ്റിങിനയച്ച നായകൻ രോഹിത് ശർമ്മയുടെ തീരുമാനം ശരി വയ്ക്കുന്ന പ്രകടനമാണ് ഇന്ത്യൻ ബൗളർമാർ ഇപ്പോൾ പുറത്തെടുത്ത് കൊണ്ടിരിക്കുന്നത്. ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ഹാർദിക് പാണ്ഡ്യയ്ക്കും ഭുവനേശ്വർ കുമാറിനും വിശ്രമം അനുവദിച്ചു. ഋഷഭ് പന്തിനും അർഷ്ദീപ് സിങ്ങിനും അവസരം ലഭിച്ചു. ദീപക് ചാഹർ, രവിചന്ദ്രൻ അശ്വിൻ എന്നിവർക്കും ടീമിൽ അവസരം ലഭിച്ചിട്ടുണ്ട്.

രോഹിത് ശർമ്മ (ക്യാപ്റ്റൻ), കെ എൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, ദിനേശ് കാർത്തിക്, അക്സർ പട്ടേൽ, ദീപക് ചാഹർ, ഹർഷൽ പട്ടേൽ, ആർ അശ്വിൻ, അർഷ്ദീപ് സിംഗ് എന്നിവരാണ് ഇന്ത്യയ്ക്കായി ഇന്നിറങ്ങിയിരിക്കുന്നത്.

Read More: “അടികൾ പല വിധം, സെവൻസിനടി, പൂരത്തിനടി, പിന്നെ ഹിറ്റ്മാന്റെ അടി”; മലയാളത്തിലുള്ള രസകരമായ ഫേസ്ബുക്ക് പോസ്റ്റുമായി മുംബൈ ഇന്ത്യൻസ്

ക്വിന്റൺ ഡി കോക്ക്, ടെംബ ബാവുമ, റൈലി റോസ്സോ, എയ്ഡൻ മർക്രം, ഡേവിഡ് മില്ലർ, ട്രിസ്റ്റൻ സ്റ്റബ്സ്, വെയ്ൻ പാർനെൽ, തബ്രെസ് ഷംസി, എൻറിക് നോർട്ട്ജെ, കാഗിസോ റബാഡ, മഹാരാജ് എന്നിവരാണ് ദക്ഷിണാഫ്രിക്കൻ പ്ലേയിംഗ് ഇലവനിൽ ഉള്ളത്.

Story Highlights: South africa vs india