“കരയാതെ കണ്ണുറങ്ങ്..”; അതിമനോഹരമായ താരാട്ട് പാട്ടുമായി വേദിയുടെ മനസ്സ് നിറച്ച് ശ്രീദേവ്

September 1, 2022

ആലാപന മികവ് കൊണ്ട് പാട്ടുവേദിയെ അദ്‌ഭുതപ്പെടുത്തിയ പാട്ടുകാരനാണ് ശ്രീദേവ്. പാട്ടുവേദിയിലെ കുഞ്ഞു മിടുക്കനായ ശ്രീദേവ് പ്രേക്ഷകരുടെ ഇഷ്ടഗായകനാണ്. പാട്ടിനൊപ്പം തന്റെ തമാശ നിറഞ്ഞ വർത്തമാനം കൊണ്ടും അഭിനയമികവ് കൊണ്ടും ജഡ്ജസിന്റെയും പ്രേക്ഷകരുടെയും മനസ്സ് നിറക്കാറുള്ള ശ്രീദേവ് ഇപ്പോൾ മറ്റൊരു മനോഹരമായ ഗാനവുമായി എത്തി വേദിയുടെ കൈയടി ഏറ്റുവാങ്ങുകയാണ്.

‘സാഗരം സാക്ഷി’ എന്ന ചിത്രത്തിലെ “കരയാതെ കണ്ണുറങ്ങ് ആതിരാക്കുഞ്ഞുറങ്ങ്..” എന്ന ഗാനമാണ് ശ്രീദേവ് വേദിയിൽ ആലപിച്ചത്. ശരത് സംഗീതം നൽകിയ ഈ താരാട്ട് പാട്ടിന് വരികളെഴുതിയിരിക്കുന്നത് കൈതപ്രമാണ്. മലയാളത്തിന്റെ വാനമ്പാടി കെ.എസ്.ചിത്രയാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്. അതിമനോഹരമായാണ് ശ്രീദേവ് ഈ ഗാനം വേദിയിൽ ആലപിക്കുന്നത്. വിധികർത്താക്കളുടെയും പ്രേക്ഷകരുടെയും മനസ്സ് കവർന്ന ഒരു പ്രകടനമായി ഇത് മാറുകയായിരുന്നു.

വളരെ കൊച്ചു പ്രായത്തിൽ തന്നെ അദ്‌ഭുതപ്പെടുത്തുന്ന ആലാപന മികവാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കുരുന്നു ഗായകർ കാഴ്‌ചവെയ്ക്കാറുള്ളത്. പലപ്പോഴും വേദിയിലെ കുഞ്ഞു ഗായകർ അനുഭവസ്ഥരായ ഗായകർ ആലപിക്കുന്നത് പോലെ പാട്ട് പാടി പ്രേക്ഷകരുടെയും വിധികർത്താക്കളുടെയും കൈയടി ഏറ്റുവാങ്ങുന്നത് വേദിയിലെ സ്ഥിരം കാഴ്‌ചയാണ്‌.

Read More: “എത്ര പൂക്കാലമിനി എത്ര മധുമാസമതിൽ..”; മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ഗാനം ആലപിച്ച് വേദിയുടെ കൈയടി ഏറ്റുവാങ്ങി ശ്രീഹരി

പ്രശസ്‌തരായ പല ഗായകരും പാട്ട് വേദിയിലെ കൊച്ചു ഗായകരുടെ ആലാപനം കണ്ട് അദ്‌ഭുതപ്പെടുന്നത് ഇതിന് മുൻപും വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. എം ജയചന്ദ്രൻ, എം ജി ശ്രീകുമാർ, അനുരാധ ശ്രീറാം എന്നിവരാണ് പാട്ടുവേദിയിലെ വിധികർത്താക്കൾ. മലയാളത്തിലെ പ്രമുഖ സംഗീതജ്ഞരായ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ ജഡ്‌ജസിന്റെ പാട്ടുകൾ അവർക്ക് മുൻപിൽ തന്നെ ആലപിച്ച് ജഡ്‌ജസിനെയും പ്രേക്ഷകരെയും വിസ്‌മയിപ്പിച്ചിട്ടുണ്ട് പാട്ടുവേദിയിലെ കൊച്ചു ഗായകർ.

Story Highlights: Sreedev impresses audience and judges through his performance