“സ്വർണ്ണ ഗോപുര നർത്തകി ശിൽപം..”; ഭാവഗായകൻ ജയചന്ദ്രന്റെ ഗാനം അതിമനോഹരമായി പാടി ശ്രീഹരി പാട്ടുവേദിയുടെ മനസ്സ് നിറച്ച നിമിഷം…

September 16, 2022

ഫ്‌ളവേഴ്‌സ് ടോപ് സിംഗറിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കുഞ്ഞു ഗായകരിലൊരാളായിരുന്നു ശ്രീഹരി. പാടാൻ വളരെ ബുദ്ധിമുട്ടുള്ള ഗാനങ്ങൾ വേദിയിൽ ആലപിച്ച് പ്രേക്ഷകരെയും വിധികർത്താക്കളെയും അമ്പരപ്പിക്കാറുണ്ട് ഈ കൊച്ചു ഗായകൻ. പലപ്പോഴും കലാഭവൻ മണിയുടെ ഹിറ്റ് ഗാനങ്ങളുമായി എത്തി വേദിയെ ഹരം കൊള്ളിക്കാറുള്ള ശ്രീഹരി ഇപ്പോൾ പി.ജയചന്ദ്രന്റെ അതിമനോഹരമായ ഒരു ഗാനം ആലപിച്ച് വേദിയിൽ വിസ്‌മയം തീർത്തിരിക്കുകയാണ്.

‘ദിവ്യദർശനം’ എന്ന ചിത്രത്തിലെ “സ്വർണ്ണ ഗോപുര നർത്തകി ശിൽപം..” എന്ന് തുടങ്ങുന്ന പ്രശസ്‌തമായ ഗാനമാണ് ശ്രീഹരി വേദിയിൽ ആലപിച്ചത്. എം.എസ്.വിശ്വനാഥൻ സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ശ്രീകുമാരൻ തമ്പിയാണ്. ഭാവഗായകൻ പി.ജയചന്ദ്രൻ പാടി അനശ്വരമാക്കിയ ഈ ഗാനം അതിമനോഹരമായാണ് ശ്രീഹരി വേദിയിൽ ആലപിക്കുന്നത്.

അതേ സമയം മലയാളികൾക്ക് ആസ്വാദനത്തിന്റെ പുതുതലങ്ങൾ സമ്മാനിച്ച മനോഹരമായ സംഗീത റിയാലിറ്റി ഷോയായ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ രണ്ടാം സീസൺ പൂർത്തിയായിരിക്കുകയാണ്. സീസണിലുടനീളം മികച്ച പ്രകടനം കാഴ്ച്ചവെച്ച ഓരോ റൗണ്ടിലും സ്വന്തം ആലാപനത്തെയും പ്രകടനത്തെയും മെച്ചപ്പെടുത്തി ഫൈനലിലെത്തിയ ശ്രീനന്ദ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ ജേതാവായി മാറുകയായിരുന്നു.

Read More: “ഒന്നിനും കൊള്ളില്ലാന്ന് പറഞ്ഞു, പക്ഷെ ഞാൻ മിടുക്കിക്കുട്ടിയാണ്…”; സോഷ്യൽ മീഡിയയുടെ മനസ്സ് കവർന്ന ഒരു മൂന്നാം ക്ലാസുകാരി എഴുതിയ കഥ

തിരുവോണ ദിനത്തിലാണ് മലയാളികളുടെ പ്രിയപ്പെട്ട സംഗീത മത്സരത്തിന്റെ ഫൈനൽ അരങ്ങേറിയത്. മികച്ച ആലാപനത്തിലൂടെ വേദിയിൽ വിസ്‌മയം കാഴ്ച്ചവെയ്ക്കുന്ന പാട്ടുകാരനാണ് ഒന്നാം സ്ഥാനം നേടിയെടുത്ത ശ്രീനന്ദ്. ആലാപനത്തിനൊപ്പം ശ്രീനന്ദ് തിരഞ്ഞെടുക്കുന്ന പാട്ടുകളും പ്രേക്ഷകരെ ഈ കുഞ്ഞുഗായകന്റെ ആരാധകരാക്കി മാറ്റിയിട്ടുണ്ട്.

രണ്ടാം സ്ഥാനം മിടുക്കി പാട്ടുകാരി ആൻ ബെൻസൺ നേടിയപ്പോൾ മൂന്നാം സ്ഥാനം നേടിയെടുത്തത് അക്ഷിതാണ്. ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെച്ച കുഞ്ഞു ഗായകരിൽ നിന്നും ഒരാളെ വിജയിയായി തിരഞ്ഞെടുക്കുന്നത് ഏറെ ബുദ്ധിമുട്ടുള്ള ഒരു ജോലിയായിരുന്നു.

Story Highlights: Sreehari sings a beautiful jayachandran song