“പഴന്തമിഴ് പാട്ടിഴയും ശ്രുതിയിൽ…”; മലയാളികൾ നെഞ്ചോടേറ്റിയ ഹൃദ്യമായ ഗാനവുമായി ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വിജയി ശ്രീനന്ദ് പാട്ടുവേദിയിൽ

September 25, 2022

മലയാളികൾക്ക് ആസ്വാദനത്തിന്റെ പുതുതലങ്ങൾ സമ്മാനിച്ച മനോഹരമായ സംഗീത റിയാലിറ്റി ഷോയായ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ രണ്ടാം സീസൺ പൂർത്തിയായിരിക്കുകയാണ്. സീസണിലുടനീളം മികച്ച പ്രകടനം കാഴ്ച്ചവെച്ച ഓരോ റൗണ്ടിലും സ്വന്തം ആലാപനത്തെയും പ്രകടനത്തെയും മെച്ചപ്പെടുത്തി ഫൈനലിലെത്തിയ ശ്രീനന്ദ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ ജേതാവായി മാറുകയായിരുന്നു. മികച്ച ആലാപനത്തിലൂടെ വേദിയിൽ വിസ്‌മയം കാഴ്ച്ചവെയ്ക്കുന്ന പാട്ടുകാരനാണ് ഒന്നാം സ്ഥാനം നേടിയെടുത്ത ശ്രീനന്ദ്. ആലാപനത്തിനൊപ്പം ശ്രീനന്ദ് തിരഞ്ഞെടുക്കുന്ന പാട്ടുകളും പ്രേക്ഷകരെ ഈ കുഞ്ഞുഗായകന്റെ ആരാധകരാക്കി മാറ്റിയിട്ടുണ്ട്.

ഇപ്പോൾ ശ്രീനന്ദിന്റെ അതിമനോഹരമായ ഒരു പ്രകടനമാണ് വീണ്ടും ശ്രദ്ധേയമാവുന്നത്. മലയാളികൾ നെഞ്ചോടേറ്റിയ അതിമനോഹരമായ ഒരു ഗാനവുമായി വേദിയിലെത്തുകയായിരുന്നു ഈ കൊച്ചു ഗായകൻ. ‘മണിച്ചിത്രത്താഴ്’ എന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രത്തിലെ “പഴന്തമിഴ് പാട്ടിഴയും ശ്രുതിയിൽ…” എന്ന ഗാനമാണ് ശ്രീനന്ദ് വേദിയിൽ ആലപിച്ചത്.

എം.ജി രാധാകൃഷ്‌ണൻ സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ബിച്ചു തിരുമലയാണ്. ഗാനഗന്ധർവ്വൻ യേശുദാസാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്. ശ്രീനന്ദ് ഈ ഗാനം ആലപിച്ചപ്പോൾ അവിസ്‌മരണീയമായ ഒരു മുഹൂർത്തത്തിന് വേദി സാക്ഷിയാവുകയായിരുന്നു.

Read More: “ചേട്ടന്റെ കടുത്ത പനിക്ക് പോലും മാറ്റാൻ കഴിയാത്ത മടി..”; അറിവിന്റെ വേദിയെ പൊട്ടിച്ചിരിപ്പിച്ച അനുഭവം പങ്കുവെച്ച് ഭാവന

അതേ സമയം ശ്രീനന്ദ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ സീസൺ 2 വിജയിയായി മാറിയപ്പോൾ രണ്ടാം സ്ഥാനം മിടുക്കി പാട്ടുകാരി ആൻ ബെൻസണും മൂന്നാം സ്ഥാനം അക്ഷിതുമാണ് നേടിയെടുത്തത്. ഹൃദ്യമായ ആലാപനം കൊണ്ട് പാട്ടുവേദിയിൽ വിസ്‌മയം തീർത്ത പാട്ടുകാരിയാണ് ആൻ ബെൻസൺ. മികച്ച ആലാപനത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടഗായികയായി മാറിയ ആൻ ബെൻസന്റെ പാട്ടിനും ആരാധകരേറെയായിരുന്നു. മൂന്നാം സ്ഥാനം നേടിയെടുത്ത അക്ഷിത് പ്രായത്തെ വെല്ലുന്ന ആലാപന മികവുകൊണ്ട് നേരത്തെയും ശ്രദ്ധിക്കപ്പെട്ട പ്രതിഭയാണ്. അതിമനോഹരവും ഹൃദ്യവുമായ ഒട്ടേറെ പ്രകടനങ്ങളിലൂടെ വേദിയെ വിസ്‌മയിപ്പിച്ചിട്ടുണ്ട് ഈ കുഞ്ഞു ഗായകൻ.

Story Highlights: Sreenand sings a beautiful song from manichithrathazhu