“കുഞ്ഞുറങ്ങും കൂട്ടിനുള്ളിൽ..”; കെ.എസ്.ചിത്രയുടെ അതിമനോഹരമായ ഗാനവുമായി എത്തി പാട്ടുവേദിയിൽ ആലാപന വിസ്‌മയം തീർത്ത് ശ്രീനന്ദക്കുട്ടി…

September 18, 2022

മനോഹരമായ ആലാപനത്തിലൂടെയും നിറഞ്ഞ ചിരിയിലൂടെയും പ്രേക്ഷകരുടെയും വിധികർത്താക്കളുടെയും മനസ്സ് കീഴടക്കിയ കൊച്ചു ഗായികയാണ് ശ്രീനന്ദ. തിരുവനന്തപുരം സ്വദേശിനിയായ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ മത്സരാർത്ഥിയാണ് ശ്രീനന്ദ. ഇപ്പോൾ പാട്ടുവേദിയുടെ മനസ്സ് കവർന്ന ശ്രീനന്ദക്കുട്ടിയുടെ ഒരു പ്രകടനമാണ് ശ്രദ്ധേയമാവുന്നത്.

1993 ൽ റീലീസ് ചെയ്‌ത ‘പൊന്നുച്ചാമി’ എന്ന ചിത്രത്തിലെ ഒരു ഗാനമാണ് ശ്രീനന്ദ വേദിയിൽ ആലപിച്ചത്. “കുഞ്ഞുറങ്ങും കൂട്ടിനുള്ളിൽ..” എന്ന് തുടങ്ങുന്ന ഗാനം കെ.എസ് ചിത്രയാണ് ചിത്രത്തിൽ ആലപിച്ചിരിക്കുന്നത്. പ്രശസ്‌ത സംഗീത സംവിധായകൻ മോഹൻ സിത്താര സംഗീതം നൽകിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ഒ.എൻ.വി കുറുപ്പാണ്. ഇപ്പോൾ ഈ ഗാനം ആലപിച്ച് വേദിയുടെ മനസ്സ് കവർന്നിരിക്കുകയാണ് കുഞ്ഞു ഗായിക ശ്രീനന്ദ.

അതിമനോഹരമായ ആലാപനം കാഴ്ച്ചവെച്ചാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ പല ഗായകരും വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കവരാറുള്ളത്. അത്തരത്തിലുള്ള അവിസ്മരണീയമായ നിമിഷങ്ങൾക്ക് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദി ഇതിന് മുൻപും സാക്ഷിയായിട്ടുണ്ട്. ഇപ്പോൾ ശ്രീനന്ദക്കുട്ടിയുടെ പാട്ടിലൂടെ അത്തരത്തിൽ അനുഗ്രഹിക്കപ്പെട്ട മറ്റൊരു നിമിഷത്തിനാണ് വേദി വീണ്ടും സാക്ഷിയായത്.

Read More: “അവൻ സ്വന്തമായി ഭക്ഷണം ഓർഡർ ചെയ്‌തു, ആദ്യമായി..”; ഓട്ടിസം ബാധിച്ച മകന്റെ ഹൃദയസ്പർശിയായ വിഡിയോ പങ്കുവെച്ച് അമ്മ, മിഴിയും മനസ്സും നിറഞ്ഞ് പോകുന്ന കാഴ്ച്ച

അതേ സമയം മലയാളികൾക്ക് ആസ്വാദനത്തിന്റെ പുതുതലങ്ങൾ സമ്മാനിച്ച മനോഹരമായ സംഗീത റിയാലിറ്റി ഷോയായ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ രണ്ടാം സീസൺ പൂർത്തിയായിരിക്കുകയാണ്. സീസണിലുടനീളം മികച്ച പ്രകടനം കാഴ്ച്ചവെച്ച, ഓരോ റൗണ്ടിലും സ്വന്തം ആലാപനത്തെയും പ്രകടനത്തെയും മെച്ചപ്പെടുത്തി ഫൈനലിലെത്തിയ ശ്രീനന്ദ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ ജേതാവായി മാറുകയായിരുന്നു.

Story Highlights: Sreenanda sings a beautiful k s chithra song