ചക്കപ്പഴത്തിൽ ഉപ്പും മുളകും; ചക്കപ്പഴം-ഉപ്പും മുളകും കുടുംബാംഗങ്ങൾ ഒരുമിച്ച് അവിട്ടം ദിനത്തിൽ പ്രേക്ഷകരിലേക്ക്…
മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളാണ് ഫ്ളവേഴ്സ് ടിവിയുടെ ചക്കപ്പഴവും ഉപ്പും മുളകും. വലിയ ആരാധക വൃന്ദമാണ് ഇരു പരമ്പരകളിലെയും കഥാപാത്രങ്ങൾക്ക് പ്രേക്ഷകരുടെയിടയിലുള്ളത്. ഇപ്പോൾ ചക്കപ്പഴത്തിലെയും ഉപ്പും മുളകിലെയും കഥാപാത്രങ്ങൾ ഒരുമിക്കുകയാണ്.
അവിട്ടം ദിനത്തിൽ ഫ്ളവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന പ്രത്യേക പരിപാടിയിലൂടെയാണ് ഇരു പരമ്പരകളിലെയും കുടുംബാംഗങ്ങൾ ഒരുമിച്ച് പ്രേക്ഷകരിലേക്കെത്തുന്നത്. രണ്ടു കുടുംബങ്ങളുടെയും വാശി നിറഞ്ഞ ഓണ മത്സരങ്ങളും തമാശകളുമാണ് അവിട്ടം ദിനത്തിൽ പ്രേക്ഷകരിലേക്കെത്തുന്നത്. അവിട്ടം ദിനത്തിൽ പൊന്നോണ തമാശകളുടെ വെടിപൂരം തീർത്ത് ഒന്നിക്കുകയാണ് ചക്കപ്പഴത്തിലേയും ഉപ്പും മുളകിലെയും കുടുംബങ്ങൾ.
Read More: ഫ്ളവേഴ്സ് പ്രേക്ഷകർക്കൊപ്പം ഓണമാഘോഷിക്കാൻ മഞ്ജു വാര്യറും ഭാവനയും
മലയാള മിനിസ്ക്രീനിൽ ഏറെ ആരാധകരുള്ള പരമ്പരയാണ് ഉപ്പും മുളകും. കഴിഞ്ഞ കുറച്ചു വർഷങ്ങളായി മലയാള മിനിസ്ക്രീനിൽ ഉപ്പും മുളകും നേടിയ വിജയം ടെലിവിഷൻ ചരിത്രത്തിൽ തന്നെ സമാനതകളില്ലാത്തതാണ്. ബാലുവും നീലുവും അവരുടെ കുടുംബവും പ്രേക്ഷകരുടെ മനസ്സുകളിൽ കുടിയേറി പാർത്തിട്ട് വർഷങ്ങൾ ഏറെയായിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം പരമ്പര രണ്ടാം സീസണിലേക്ക് കടന്നിരിക്കുകയാണ്. പക്ഷെ ഇടവേളയ്ക്ക് ശേഷവും ഉപ്പും മുളകിന്റെ ജനപ്രീതിക്ക് ഒരു മാറ്റവും ഉണ്ടായിട്ടില്ല എന്നാണ് രണ്ടാം വരവിലെ ആദ്യത്തെ എപ്പിസോഡിന് കിട്ടിയ സ്വീകാര്യത തെളിയിച്ചത്. ടെലിവിഷനിൽ വമ്പൻ റേറ്റിംഗ് നേടിയതിനൊപ്പം യൂട്യുബിലും എപ്പിസോഡ് ട്രെൻഡിങ്ങിൽ ഒന്നാമതെത്തിയിരുന്നു.
അതേ സമയം ചിരിയും ചിന്തയുമായി എത്തിയ ചക്കപ്പഴം ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകരുടെ മനസ്സുകളിൽ സ്ഥാനം നേടിയത്. വലിയ സ്വീകാര്യതയാണ് പരമ്പരയിലെ കഥാപാത്രങ്ങൾക്ക് പ്രേക്ഷകർ നൽകിയത്. ചക്കപ്പഴവും ഇപ്പോൾ രണ്ടാം സീസണിലേക്ക് കടന്നിരിക്കുകയാണ്.
Story Highlights: Uppum mulakum-chakkappazham special episode on avittam