“രാപ്പാടിതൻ പാട്ടിൻ കല്ലോലിനി..”; പാട്ടുകൂട്ടിലെ രാപ്പാടിയായി വൈഗക്കുട്ടി…

September 24, 2022

അനുഗ്രഹിക്കപ്പെട്ട ശബ്‌ദത്തിനുടമായ വൈഗക്കുട്ടിയുടെ പാട്ടിനായി ഫ്‌ളവേഴ്‌സ് ടോപ് സിംഗർ പ്രേക്ഷകർ കാത്തിരിക്കുമായിരുന്നു. വ്യത്യസ്‌തമായ പ്രകടനങ്ങളുമായി പാട്ടുവേദിയിലെത്തുന്ന കൊച്ചു ഗായികയായിരുന്നു വൈഗാലക്ഷ്‌മി. മികച്ച ആലാപനത്തിനൊപ്പം നല്ല ഒരു അഭിനേതാവ് കൂടിയാണ് ഈ കുരുന്നു ഗായിക. പലപ്പോഴും സിനിമയിലെ കഥാപാത്രങ്ങളെ വേദിയിൽ അഭിനയിച്ച് കാണിച്ച് ജഡ്‌ജസിനെയും പ്രേക്ഷകരെയും പൊട്ടിച്ചിരിപ്പിക്കാറുണ്ട് വൈഗക്കുട്ടി.

ഇപ്പോൾ ‘ഡെയ്‌സി’ എന്ന ചിത്രത്തിലെ അതിമനോഹരമായ ഒരു ഗാനവുമായി എത്തി വേദിയുടെ മനസ്സ് കവർന്നിരിക്കുകയാണ് ഈ കൊച്ചു ഗായിക. ചിത്രത്തിലെ “രാപ്പാടിതൻ പാട്ടിൻ കല്ലോലിനി..” എന്ന ഗാനമാണ് വൈഗ വേദിയിൽ പാടിയത്. ശ്യാം സംഗീതം നൽകിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് പി.ഭാസ്‌ക്കരൻ മാഷാണ്. കെ.എസ് ചിത്രയാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

നേരത്തെ കിലുക്കത്തിലെ രേവതിയുടെ കഥാപാത്രമായി വേദിയിലെത്തി വൈഗക്കുട്ടി കാഴ്ച്ചവെച്ച പ്രകടനം വലിയ രീതിയിൽ ശ്രദ്ധേയമായിരുന്നു. വൈഗ രേവതിയുടെ കഥാപാത്രത്തെ വേദിയിൽ അഭിനയിച്ചു കാണിച്ച് വലിയ കൈയടി നേടിയിരുന്നു. ബിച്ചു തിരുമലയുടെ വരികൾക്ക് എസ്.പി വെങ്കടേഷ് സംഗീതം നൽകിയ “ഊട്ടിപ്പട്ടണം..” എന്ന ഗാനം അതിമനോഹരമായാണ് വൈഗക്കുട്ടി വേദിയിൽ പാടിയത്. പലപ്പോഴും നൂറിൽ നൂറ് മാർക്കും നേടുന്ന പ്രകടനങ്ങളാണ് ഈ കൊച്ചു ഗായിക കാഴ്ച്ചവെയ്ക്കാറുള്ളത്.

Read More: “ചേട്ടന്റെ കടുത്ത പനിക്ക് പോലും മാറ്റാൻ കഴിയാത്ത മടി..”; അറിവിന്റെ വേദിയെ പൊട്ടിച്ചിരിപ്പിച്ച അനുഭവം പങ്കുവെച്ച് ഭാവന

അതേ സമയം മലയാളികൾക്ക് ആസ്വാദനത്തിന്റെ പുതുതലങ്ങൾ സമ്മാനിച്ച മനോഹരമായ സംഗീത റിയാലിറ്റി ഷോയായ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ രണ്ടാം സീസൺ പൂർത്തിയായിരിക്കുകയാണ്. സീസണിലുടനീളം മികച്ച പ്രകടനം കാഴ്ച്ചവെച്ച, ഓരോ റൗണ്ടിലും സ്വന്തം ആലാപനത്തെയും പ്രകടനത്തെയും മെച്ചപ്പെടുത്തി ഫൈനലിലെത്തിയ ശ്രീനന്ദ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ ജേതാവായി മാറുകയായിരുന്നു.

Story Highlights: Vaiga sings a chithra sing