“ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം..”; മലയാളി മനസ്സുകളിൽ പതിഞ്ഞു പോയ ഗാനവുമായി എത്തി പാട്ടുവേദിയിൽ ആലാപന വിസ്‌മയം തീർത്ത് വൈഗക്കുട്ടി

September 20, 2022

വ്യത്യസ്‌തമായ പ്രകടനങ്ങളുമായി പാട്ടുവേദിയിലെത്തുന്ന കൊച്ചു ഗായികയായിരുന്നു വൈഗാലക്ഷ്‌മി. അനുഗ്രഹിക്കപ്പെട്ട ശബ്‌ദത്തിനുടമായ വൈഗക്കുട്ടിയുടെ പാട്ടിനായി പ്രേക്ഷകർ കാത്തിരിക്കുമായിരുന്നു. മികച്ച ആലാപനത്തിനൊപ്പം നല്ല ഒരു അഭിനേതാവ് കൂടിയാണ് ഈ കുരുന്നു ഗായിക. പലപ്പോഴും സിനിമയിലെ കഥാപാത്രങ്ങളെ വേദിയിൽ അഭിനയിച്ച് കാണിച്ച് ജഡ്‌ജസിനെയും പ്രേക്ഷകരെയും പൊട്ടിച്ചിരിപ്പിക്കാറുണ്ട് വൈഗക്കുട്ടി.

ഇപ്പോൾ ‘ഭാര്യമാർ സൂക്ഷിക്കുക’ എന്ന ചിത്രത്തിലെ അതിമനോഹരമായ ഒരു ഗാനവുമായി എത്തി വേദിയുടെ മനസ്സ് കവർന്നിരിക്കുകയാണ് ഈ കൊച്ചു ഗായിക. ചിത്രത്തിലെ “ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം..” എന്ന ഗാനമാണ് വൈഗ വേദിയിൽ പാടിയത്. അനുഗ്രഹിക്കപ്പെട്ട സംഗീതജ്ഞൻ വി.ദക്ഷിണാമൂർത്തി സംഗീതം നൽകിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ശ്രീകുമാരൻ തമ്പിയാണ്. ഗാനഗന്ധർവ്വൻ യേശുദാസാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

നേരത്തെ കിലുക്കത്തിലെ രേവതിയുടെ കഥാപാത്രമായി വേദിയിലെത്തി വൈഗക്കുട്ടി കാഴ്ച്ചവെച്ച പ്രകടനം വലിയ രീതിയിൽ ശ്രദ്ധേയമായിരുന്നു. വൈഗ രേവതിയുടെ കഥാപാത്രത്തെ വേദിയിൽ അഭിനയിച്ചു കാണിച്ച് വലിയ കൈയടി നേടിയിരുന്നു. ബിച്ചു തിരുമലയുടെ വരികൾക്ക് എസ് പി വെങ്കടേഷ് സംഗീതം നൽകിയ “ഊട്ടിപ്പട്ടണം..” എന്ന ഗാനം അതിമനോഹരമായാണ് വൈഗക്കുട്ടി വേദിയിൽ പാടിയത്. പലപ്പോഴും നൂറിൽ നൂറ് മാർക്കും നേടുന്ന പ്രകടനങ്ങളാണ് ഈ കൊച്ചു ഗായിക കാഴ്ച്ചവെയ്ക്കാറുള്ളത്.

Read More: “അത് ഞാനാണ്..”; ആദ്യ സിനിമയിൽ അഭിനയിച്ചിട്ടും ആരും തിരിച്ചറിഞ്ഞില്ല, ശേഷം നടന്ന രസകരമായ സംഭവം പങ്കുവെച്ച് ഭാവന

അതേ സമയം മലയാളികൾക്ക് ആസ്വാദനത്തിന്റെ പുതുതലങ്ങൾ സമ്മാനിച്ച മനോഹരമായ സംഗീത റിയാലിറ്റി ഷോയായ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ രണ്ടാം സീസൺ പൂർത്തിയായിരിക്കുകയാണ്. സീസണിലുടനീളം മികച്ച പ്രകടനം കാഴ്ച്ചവെച്ച, ഓരോ റൗണ്ടിലും സ്വന്തം ആലാപനത്തെയും പ്രകടനത്തെയും മെച്ചപ്പെടുത്തി ഫൈനലിലെത്തിയ ശ്രീനന്ദ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ ജേതാവായി മാറുകയായിരുന്നു.

Story Highlights: Vaigalakshmi sings a classic malayalam song