ആശുപത്രിക്കിടക്കയിൽ ഭർത്താവ്; ചേർത്തുപിടിച്ച് നിറകണ്ണോടെ പാട്ടുപാടി വൃദ്ധ- ഉള്ളുതൊട്ടൊരു കാഴ്ച

September 27, 2022

ഉള്ളുതൊടുന്ന ഒട്ടേറെ കാഴ്ചകൾ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയമാകാറുണ്ട്. പ്രണയം തുളുമ്പുന്ന കാഴ്ചകൾക്കാണ് അധികവും ആരാധകർ. ഗുഡ് ന്യൂസ് മൂവ്‌മെന്റ് പങ്കിട്ട ഒരു വിഡിയോ ആണ് ഇപ്പോൾ ഹൃദയം കവരുന്നത്. 70 ദിവസത്തിന് ശേഷം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ഭർത്താവിന് വേണ്ടി ഒരു വൃദ്ധ പാടുന്ന വിഡിയോയാണ് ശ്രദ്ധനേടുന്നത്. എല്ലാവരുടെയും കണ്ണുനിറയ്ക്കുന്ന കാഴ്ച്ചയാണ് ഇതെന്നതിൽ സംശയമില്ല.

വിഡിയോയിൽ ആശുപത്രി കിടക്കയിൽ കിടക്കുന്ന തന്റെ ഭർത്താവിനായി ഒരു പ്രായമായ സ്ത്രീ പാടുന്നത് കാണാം. നീണ്ട 70 ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം അദ്ദേഹം ഡിസ്ചാർജ് ചെയ്യുകയായിരുന്നു. പാടുന്നതിനിടയിൽ വൃദ്ധ വികാരാധീനയായെങ്കിലും ഭർത്താവ് അവരുടെ കണ്ണുനീർ തുടച്ചു. വളരെ മധുരമുള്ള ഒരു കാഴ്ചയാണ് ഇത്. ഒട്ടേറെ ആളുകളിലേക്ക് ഈ കാഴ്ച എത്തി.

 ഭാര്യയെ കാണാൻ കഴിഞ്ഞില്ലെങ്കിലും പ്രിയപ്പെട്ടവളെ സന്തോഷിപ്പിക്കാനായി ജനാലയുടെ പുറത്തിരുന്ന് ഭാര്യയുടെ പ്രിയഗാനം പാടുന്ന ഭർത്താവിന്റെ വിഡിയോ അടുത്തിടെ വൈറലായി മാറിയിരുന്നു. താഴെ ആശുപത്രി വരാന്തയിൽ ഇരുന്ന് പാട്ട് പാടുന്ന ബോസ്‌നിയെ രണ്ടാം നിലയിലെ ജനാലയുടെ അരികിൽ നിന്ന് നോക്കുന്ന ക്ലാരയേയും ദൃശ്യങ്ങളിൽ കാണാം. ഇംഗ്ലീഷ് പോപ് ഗാനമായ സ്പാനിഷ് ഐസ് എന്ന പാട്ടാണ് പ്രിയ തമയ്ക്ക് വേണ്ടി ബോസ്‌നി വായിക്കുന്നത്. 

Read Also: ഇന്റർനെറ്റും ഫോണും ഒന്നര മണിക്കൂറത്തേക്കില്ല, പകരം എഴുത്തും വായനയും; വ്യത്യസ്‍തമായ പരീക്ഷണവുമായി മഹാരാഷ്‌ട്രയിലെ ഗ്രാമം

അർബുദം ബാധിച്ച ക്ലാരയെ അസുഖം കൂടുതൽ ആയതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യയുടെ പ്രിയപ്പെട്ട ഗാനമാണ് ബോസ്‌നി അവൾക്കായി പാടുന്നത്. ക്ലാര അരികിൽ ഉള്ളപ്പോൾ ഈ ഗാനം പാടിക്കൊടുക്കാറുണ്ടെന്നും ഇത് അവളുടെ പ്രയപ്പെട്ട ഗാനമാണെന്നും ബോസ്‌നി പറയുന്നുണ്ട്.

Story highlights- Video of elderly woman singing to husband