മരണമടഞ്ഞ സഹായിയുടെ മകന്റെ കല്യാണത്തിന് കാരണവരുടെ സ്ഥാനത്ത് വിക്രം; താലി കൈമാറിയത് താരം

September 13, 2022

തന്റെ ആരാധകരോടും അടുത്ത ആളുകളോടും വളരെ അടുത്ത ആത്മബന്ധം സൂക്ഷിക്കുന്ന നടനാണ് വിക്രം. അത് കൊണ്ട് തന്നെ അവരുടെയും പ്രിയപ്പെട്ടവരുടെയും ആഘോഷങ്ങൾക്കും ചടങ്ങുകൾക്കുമൊക്കെ അദ്ദേഹം ഓടിയെത്താറുണ്ട്. തിരക്കുകൾ മാറ്റി വെച്ചാണ് പലപ്പോഴും വിക്രം അത്തരം പരിപാടികൾക്ക് പങ്കെടുക്കാറുള്ളത്.

ഇപ്പോൾ വിക്രം മുഖ്യാഥിതിയായി എത്തിയ മറ്റൊരു ചടങ്ങിന്റെ ദൃശ്യങ്ങളാണ് ശ്രദ്ധേയമാവുന്നത്. 40 വർഷത്തോളമായി തന്റെ വീട്ടിലെ ജോലിക്കാരനായിരുന്ന ഒളിമാരന്‍റെ മകന്‍ ദീപക്കിന്‍റെയും വര്‍ഷിണിയുടെയും വിവാഹത്തിനാണ് താരം എത്തിയത്. ചടങ്ങിൽ കാരണവരുടെ സ്ഥാനത്ത് നിന്ന് കൊണ്ട് താലി കൈമാറിയതും വിക്രം തന്നെയായിരുന്നു.

കുറച്ചു നാളുകൾക്ക് മുൻപായിരുന്നു ഒളിമാരന്റെ മരണം. അദ്ദേഹത്തിന്റെ ഭാര്യ മേരിയും ഒരുപാട് വർഷങ്ങളായി വിക്രത്തിന്റെ വീട്ടിൽ സഹായിയായി ജോലി ചെയ്യുന്നയാളാണ്. തിരുപ്പോരൂര്‍ കന്തസാമി ക്ഷേത്രത്തിലാണ് വിവാഹം നടന്നത്.

Read More: വെള്ളിത്തിരയിൽ വിസ്‌മയം തീർത്ത് പത്തൊൻപതാം നൂറ്റാണ്ടിന്റെ തേരോട്ടം; പ്രേക്ഷക പിന്തുണയ്ക്ക് നന്ദി അറിയിച്ച് വിനയൻ, പ്രശംസിച്ച് മേജർ രവി

അതേ സമയം പൊന്നിയിൻ സെൽവനാണ് തിയേറ്ററുകളിൽ ഇനി റിലീസ് ചെയ്യാനിരിക്കുന്ന വിക്രത്തിന്റെ ചിത്രം. സെപ്റ്റംബർ 30 നാണ് മണി രത്‌നം ചിത്രം ‘പൊന്നിയിൻ സെൽവന്റെ’ ആദ്യ ഭാഗം റിലീസിനെത്തുന്നത്. മണി രത്‌നത്തിന്റെ ഏറ്റവും വലിയ സ്വപ്‌ന സിനിമയാണ് ‘പൊന്നിയിൻ സെൽവൻ.’ 500 കോടി രൂപ മുതൽ മുടക്കിലൊരുങ്ങുന്ന ചിത്രം രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്യുന്നത്. ഒരു പക്ഷെ ഇന്ത്യൻ സിനിമ പ്രേക്ഷകർ ഇത്രത്തോളം കാത്തിരിക്കുന്ന മറ്റൊരു ചിത്രം ഉണ്ടാവുമോയെന്നത് സംശയമാണ്.

വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ വിക്രം, കാർത്തി, ഐശ്വര്യ റായ്, തൃഷ, ഐശ്വര്യ ലക്ഷ്‌മി എന്നിവരോടൊപ്പം ജയം രവി, പാർത്ഥിപൻ, സത്യരാജ്, ജയറാം, ശോഭിതാ ദുലിപാല, ജയചിത്ര, റഹ്മാൻ, പ്രഭു, ശരത് കുമാർ, ബാബു ആന്റണി തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്.

Story Highlights: Vikram chief guest in employee son marriage