‘ഏയ് തായ് കിളവി..’- ഹിറ്റ് ഗാനത്തിന് കുടുംബസമേതം ചുവടുവെച്ച് വൃദ്ധി വിശാൽ

September 18, 2022

സീരിയൽ ലോകത്ത് നിന്നും സിനിമയിലേക്ക് ചുവടുവെച്ച സോഷ്യൽ മീഡിയ താരമാണ് വൃദ്ധി വിശാൽ എന്ന കുഞ്ഞു മിടുക്കി. അല്ലു അർജുന്റെ ഡാൻസ് നമ്പറിലൂടെ തരംഗമായി മാറിയ വൃദ്ധി ഇപ്പോൾ സിനിമാതിരക്കുകളിലാണ്. ടെലിവിഷനിലേക്ക് എത്തും മുമ്പുതന്നെ, ലിപ്-സിങ്ക് വിഡിയോകളിലൂടെ ഈ കൊച്ചുമിടുക്കി.സമൂഹമാധ്യമങ്ങളിൽ ജനപ്രിയയായിരുന്നു. ചൈൽഡ് മോഡൽ എന്ന നിലയിലും ശ്രദ്ധ നേടിയിരുന്നു വൃദ്ധി.

പ്രൊഫഷണൽ നർത്തകരാണ് വൃദ്ധിയുടെ അച്ഛനും അമ്മയുമായ വിശാൽ കണ്ണനും ഗായത്രിയും. ഇപ്പോഴിതാ, മകൾക്കൊപ്പം ചുവടുവയ്ക്കുകയാണ് ഇവർ. ഹിറ്റ് തമിഴ് ചിത്രമായ തിരുച്ചിത്രമ്പലം എന്ന സിനിമയിലെ തായ് കിളവി ഗാനത്തിന്നാണ് എല്ലാവരും ചേർന്ന് ചുവടുവയ്ക്കുന്നത്. കേരളത്തിലെ ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് വൃദ്ധി. രണ്ട് സിനിമകളിലും നിരവധി ടെലിവിഷൻ പരസ്യങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട് ഈ കുഞ്ഞുമിടുക്കി.

സാറാസിലെ കുഞ്ഞിപ്പുഴുവായി എത്തി വിസ്മയിപ്പിച്ച വൃദ്ധി വിശാൽ പൃഥ്വിരാജിനൊപ്പം കടുവയിലും വേഷമിട്ടു. പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന കടുവ എന്ന ചിത്രത്തിൽ മകളുടെ വേഷത്തിൽ എത്തിയത് വൃദ്ധിയാണ്.

അതേസമയം, മുൻപ് സ്റ്റാർ മാജിക്കിൽ കുടുംബസമേതം വൃദ്ധി എത്തിയത് വൈറലായി മാറിയിരുന്നു. ഒന്നര വർഷത്തിന് ശേഷമാണ് വൃദ്ധിയുടെ അമ്മ ഗായത്രി ഒരു വേദിയിൽ സ്റ്റാർ മാജിക്കിലൂടെ നൃത്തം ചെയ്യുന്നത്. അത്രയും ആവേശത്തോടെയാണ് ഗായത്രി അന്ന് വേദിയിൽ ചുവടുവെച്ചത്.

Story highlights- vridhi vishal’s family dance