‘ഈ മൈക്കൊന്ന് പിടിച്ചേ, പാട്ട് ഏതാന്ന് ഉമ്മച്ചിയോട് ചോയിച്ച് വരാം…’- രസികൻ വിഡിയോ
കുസൃതി നിറഞ്ഞ കുരുന്നുകളുടെ വീഡിയോയും വിശേഷങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടാറുണ്ട്. പാട്ടും നൃത്തവും കുറുമ്പ് നിറഞ്ഞ സംസാരവുമൊക്കയായി ദിവസേന ഒട്ടേറെ കുട്ടികളാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ, ഒരു കുഞ്ഞുമിടുക്കാൻ മൈക്കിലൂടെയാണ് താരമാകുന്നത്.
ഒരു പരിപാടിയുടെ വേദിയിൽ പാടാനായി സഹോദരനൊപ്പം നിൽക്കുകയാണ് ഈ കുറുമ്പൻ. ഒന്ന് ഈണമൊക്കെ ഇട്ടു നോക്കിയിട്ട് പാട്ട് അങ്ങ് വരുന്നില്ല. സംഗതി മറ്റൊന്നുമല്ല, കക്ഷി പാട്ട് മറന്നതാണ്. ഒരുപാട് പാട്ടൊക്കെ പഠിക്കുന്ന പ്രായത്തിൽ ഏതാണ് പാടേണ്ടതെന്ന കൺഫ്യൂഷൻ വന്നുവെന്നതാണ് സത്യം.
മറന്നെന്നു കരുതി ഈ മിടുക്കൻ പതറിയില്ല. തന്റെ കയ്യിലെ മൈക്ക് കുഞ്ഞനിയന്റെ കയ്യിൽ ഏൽപിച്ചിട്ട് പറയുന്ന ഡയലോഗാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഹിറ്റാകുന്നത്. ‘ഈ മൈക്കൊന്ന് പിടിച്ചേ, പാട്ട് ഏതാന്ന് ഉമ്മച്ചിയോട് ചോയിച്ച് വരാം…’- നല്ല വടക്കൻ ശൈലിയിലുള്ള ഈ സംസാരം മൈക്കിലൂടെ ആളുകളിലേക്ക് എത്തി. പൊട്ടിച്ചിരിയും കയ്യടികളും ഉയർന്നു.
Read Also: “ഇതൊക്കെ സിംപിളല്ലേ..”; തക്കാളി കയറ്റുന്ന കർഷകന്റെ വിഡിയോ വൈറലാവുന്നു
എല്ലാവരും അഭിനന്ദിച്ചത് ഈ മിടുക്കന്റെ ആത്മവിശ്വാസമാണ്. മറന്നിട്ടും പതറാതെ അവിടെ നിൽക്കാനും പാട്ടുപാടാനുമുള്ള നിഷ്കളങ്കതയും കോൺഫിഡൻസും ആ മിടുക്കനിലുണ്ട് എന്ന് പലരും കമന്റ്റ് ചെയ്തു.
Story highlights- A confident kid funny video