ആലിയ ഭട്ടിനോട് അമ്പരപ്പിക്കുന്ന രൂപസാദൃശ്യവുമായി വീണ്ടുമൊരു പെൺകുട്ടി- വിഡിയോ

October 10, 2022

ആലിയ ഭട്ടിന് ലോകമെമ്പാടും ഒട്ടേറെ അപരന്മാരുണ്ട്. ചെറിയ സാമ്യമൊന്നുമല്ല ഇവർക്കെല്ലാം ആലിയയുമായി ഉള്ളത്. ഇപ്പോഴിതാ, അതിലേക്ക് ബെംഗളൂരുവിൽ നിന്നും ഒരാൾകൂടി എത്തിയിരിക്കുകയാണ്. റോഷ്‌നി സോണി എന്ന പേരിലുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ട് ആലിയ ഭട്ടിനെ അനുകരിക്കുന്ന മനോഹരമായ വിഡിയോകളാൽ നിറഞ്ഞിരിക്കുന്നു. ആലിയയുടെ ‘ഗംഗുഭായ് കത്യവാടി’, ‘ഗല്ലി ബോയ്’ തുടങ്ങിയ ചിത്രങ്ങളിലെ നിരവധി രംഗങ്ങൾ റോഷ്‌നി പുനഃസൃഷ്ടിച്ചിട്ടുണ്ട്. ആലിയ ഭട്ടുമായുള്ള അസാധാരണമായ സാമ്യം എല്ലാവരെയും അമ്പരപ്പിക്കുന്നുണ്ട്.

‘ഛോട്ടി ആലിയ ഭട്ട്’ എന്ന കമന്റുകൾ കൊണ്ട് നിറയുകയാണ് ഇവരുടെ വിഡിയോ. ആലിയയുടെ രൂപസാദൃശ്യമുള്ള സെലെസ്റ്റി എന്ന ആസാമി പെൺകുട്ടിയുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. ആലിയ ഭട്ടിനോടുള്ള രൂപസാദൃശ്യമാണ് സെലെസ്റ്റിയെ ഇപ്പോൾ ഇത്രമേൽ പ്രശസ്തമാക്കിയതും. സെലെസ്റ്റി സോഷ്യൽ ഇടങ്ങളിൽ പങ്കുവയ്ക്കപ്പെടുന്ന ചിത്രങ്ങൾ പലപ്പോഴും ആലിയ ഭട്ടിന്റേത് എന്ന പേരിൽ വലിയ രീതിയിൽ പ്രചരിക്കാറുണ്ട്. ആലിയയുടേതുപോലുള്ള കണ്ണുകൾ, അതേ ചിരി എന്നൊക്കെയാണ് പലരും സെലെസ്റ്റിയുടെ ചിത്രങ്ങൾക്ക് കമന്റുകൾ നൽകുന്നതും.

Read Also: ബ്രഹ്മാണ്ഡ ഹിറ്റ്; തമിഴ് നാട്ടിൽ റെക്കോർഡ് കളക്ഷൻ നേടി പൊന്നിയിൻ സെൽവൻ, പിന്തള്ളിയത് വിജയ്, കമൽ ഹാസൻ ചിത്രങ്ങളുടെ റെക്കോർഡുകളെ

അതേസമയം, ആലിയ ഭട്ടും ഭർത്താവ് രൺവീർ കപൂറും ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. ഇരുവരും ബേബി ഷവർ ചിത്രങ്ങളൊക്കെ പങ്കുവെച്ചിരുന്നു. അതേസമയം, ബ്രഹ്‌മാസ്‌ത്ര എന്ന സിനിമയിലാണ് ആലിയ ഏറ്റവും ഒടുവിൽ വേഷമിട്ടത്. ‘റോക്കി ഔർ റാണി കി പ്രേം കഹാനി’, ഹോളിവുഡ് അരങ്ങേറ്റ ചിത്രമായ ‘ഹാർട്ട് ഓഫ് സ്റ്റോൺ’ എന്നിവയാണ് റിലീസിന് തയ്യാറെടുക്കുന്നത്.

Story highlights- Alia Bhatt’s latest lookalike from Bengaluru