‘എന്റെ ജന്മദിനം മനോഹരമാക്കിയ എല്ലാവർക്കും ഒരുപാട് നന്ദി…’- ആഘോഷ വിഡിയോ പങ്കുവെച്ച് അനുശ്രീ

October 26, 2022

ലാൽ ജോസിന്റെ ‘ഡയമണ്ട് നെക്‌ലസി’ലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിലേക്ക് ചേക്കേറിയ നടിയാണ് അനുശ്രീ. ഒട്ടേറെ സിനിമകളിലെ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രശംസ ഏറ്റുവാങ്ങിയ നടി സമൂഹമാധ്യമങ്ങളിലും സജീവമാണ്. പലപ്പോഴും അനുശ്രീ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളൊക്കെ ശ്രദ്ധേയമാവാറുണ്ട്.

ഇപ്പോഴിതാ, തന്റെ പിറന്നാൾ ആഘോഷത്തിന്റെ വിശേഷങ്ങൾ നടി പങ്കുവയ്ക്കുകയാണ്. ‘എന്റെ ജന്മദിനം മനോഹരമാക്കിയ എല്ലാവർക്കും ഒരുപാട് നന്ദി… എന്റെ ജന്മദിനത്തിന് ലഭിച്ച എല്ലാ ശ്രദ്ധയും എന്നെ അതിശയിപ്പിച്ചു’ എന്ന കുറിപ്പിനൊപ്പമാണ് ആഘോഷ വിഡിയോ നടി പങ്കുവെച്ചിരിക്കുന്നത്. കുടുംബത്തിനും സുഹൃത്തുകൾക്കും ഒപ്പമാണ് അനുശ്രീ ജന്മദിനം ആഘോഷിച്ചത്.

അതേസമയം മോഹൻലാലിൻറെ ട്വൽത് മാനാണ് അനുശ്രീയുടേതായി ഒടുവിൽ പ്രദർശനത്തിനെത്തിയ ചിത്രം. നേരിട്ട് ഒടിടിയിലേക്ക് റിലീസ് ചെയ്‌ത ചിത്രം സംവിധാനം ചെയ്‌തത്‌ ജീത്തു ജോസഫാണ്. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്‌തത്‌. ഒടിടി പ്ലാറ്റ്‌ഫോമിൽ വമ്പൻ വിജയമായ ദൃശ്യം 2 വിന് ശേഷം നടൻ മോഹൻലാലും സംവിധായകൻ ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമായതിനാൽ വലിയ പ്രതീക്ഷയായിരുന്നു സിനിമ പ്രേക്ഷകർക്ക് ചിത്രത്തിന് മേലുണ്ടായിരുന്നത്.

Read also: മോഹൻലാലിൻറെ സംഗീത ആൽബം റിലീസിനൊരുങ്ങുന്നു; ഫിഫ ലോകകപ്പ് ആരാധകർക്കുള്ള സർപ്രൈസ്

ഡയമണ്ട് നെക്‌ളേസ്‌ എന്ന ചിത്രത്തിലൂടെയാണ് അനുശ്രീ സിനിമയിലേക്ക് എത്തിയത്. ചിത്രത്തിലെ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രം ശ്രദ്ധ നേടിയതോടെ കൈനിറയെ അവസരങ്ങളാണ് അനുശ്രീയെ തേടിയെത്തിയത്. വെടി വഴിപാട്, റെഡ് വൈൻ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, ചന്ദ്രേട്ടൻ എവിടെയാ, ഒപ്പം, ആദി തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങളാണ് അനുശ്രീ കൈകാര്യം ചെയ്തത്. ഇതിഹാസ, മഹേഷിന്റെ പ്രതികാരം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ അനുശ്രീയ്ക്ക് സാധിച്ചു.

Story highlights- anusree birthday celebration