‘പോലീസുകാർ വരെ ലെമൺ ടീ ചോദിച്ചു..’- വൈറൽ ഡയലോഗിനെക്കുറിച്ച് നടൻ ബാല

അടുത്തിടെയായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് നടൻ ബാല. ഒരു പരിപാടിയിൽ ഹാസ്യ താരങ്ങളായ ടിനി ടോമിന്റെയും രമേഷ് പിഷാരടിയുടെയും സംഭാഷണം വൈറലായതിന് പിന്നാലെയാണ് നടൻ ബാല ട്രോളുകളിലും ചർച്ചകളിലും നിറഞ്ഞത്. ഇപ്പോഴിതാ, ഫ്ളവേഴ്സ് സ്റ്റാർ മാജിക് വേദിയിൽ അതിഥിയായി എത്തിയ ബാല ഈ ഡയലോഗിനെക്കുറിച്ച് മനസ് തുറക്കുകയാണ്.
വേദിയിൽവെച്ച് നടൻ ടിനി ടോമിനെ ലൈവായി ഫോൺ ചെയ്യുകയും ചെയ്തു നടൻ. ഈ ഡയലോഗ് വൈറലായതോടെ ‘പോലീസുകാർ വരെ ലെമൺ ടീ’ ചോദിച്ചുവെന്നും നടൻ പറയുകയാണ്. വളരെ രസകരമാണ് ബാലയുടെ പ്രതികരണവും മറ്റു താരങ്ങളുടെ ചോദ്യങ്ങളും.
Read Also: “ഒറ്റയ്ക്ക് അടിച്ചു തന്നാടാ ഇത് വരെ എത്തിയത്..”; ആവേശമുണർത്തി പൃഥ്വിരാജിന്റെ കാപ്പയുടെ ടീസറെത്തി
രസകരമെന്നു പറയട്ടെ, വൈറലായ ‘ലെമൺ ടീ’ ഡയലോഗ് ബാല അവതരിപ്പിക്കുന്നുണ്ട് വേദിയിൽ. ഈ എപ്പിസോഡിൽ, നടൻ തന്റെ ജീവിതത്തെക്കുറിച്ചും ചില വെളിപ്പെടുത്തലുകൾ നടത്തുന്നു. അതേസമയം,മലയാളം ടെലിവിഷനിൽ ഏറെ ആഘോഷിക്കപ്പെട്ട കോമഡി ഷോകളിലൊന്നാണ് സ്റ്റാർ മാജിക്. രസകരമായ ഗെയിമുകൾക്കും സ്കിറ്റുകൾക്കും പുറമെ, വിനോദ വ്യവസായത്തിൽ നിന്നുള്ള അതിഥികളെയും ഷോ ക്ഷണിക്കുന്നു.
Story highlights- bala about viral dialogue