അമ്മയും മോളും; മകൾക്കൊപ്പമുള്ള ചിത്രവുമായി ഭാമ

October 31, 2022

ശാലീനതയിലൂടെ മലയാളികളുടെ പ്രിയ നായികയായി മാറിയ നടിയാണ് ഭാമ. വിവിധ ഭാഷകളിൽ സാന്നിധ്യമറിയിച്ച താരം വിവാഹ ശേഷം മകൾ പിറന്നതോടെ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ്. സ്‌ക്രീനിൽ ഇല്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവമാണ് ഭാമ. കുടുംബ വിശേഷങ്ങളും പഴയ സിനിമാ ഓർമ്മകളുമെല്ലാം ഭാമ പങ്കുവയ്ക്കാറുണ്ട്. കുഞ്ഞിന്റെ ചിത്രങ്ങൾ അപൂർവ്വമായി മാത്രമേ ഭാമ പങ്കുവയ്ക്കാറുള്ളു.

മകൾ ഗൗരിയുടെ ഒന്നാം പിറന്നാളിന് ഭാമ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ, ‘അമ്മയും മകളും’ എന്ന ക്യാപ്ഷനൊപ്പം മകൾക്കൊപ്പമുള്ള ചിത്രം പങ്കുവയ്ക്കുകയാണ് നടി. ബിസിനസ്സുകാരനായ അരുൺ ജഗദീശാണ് ഭാമയുടെ ഭർത്താവ്. വിവാഹ ചടങ്ങുകളുടെ ചിത്രങ്ങളും വിഡിയോയുമെല്ലാം ഭാമ പങ്കുവെച്ചിരുന്നു. സിനിമയിൽ നിന്നും ഇടവേളയെടുത്തെങ്കിലും യൂട്യൂബ് ചാനലിൽ സജീവമാകാനുള്ള ഒരുക്കത്തിലാണ് നടി.അതോടൊപ്പം, വാസുകി എന്ന പേരിൽ ഒരു സാരികൾക്കായി ഒരു ബ്രാൻഡും ആരംഭിച്ചിട്ടുണ്ട് ഭാമ.

Read Also: ജനിച്ചത് ലോക്ക്ഡൗണിൽ, പേര് ലോക്കി; രസകരമായ ഒരു പേരിടൽ…

2007 ൽ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് ഭാമ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. ഒരു പരസ്യ ചിത്രത്തിന്റെ ഇടക്ക് ലോഹിതദാസ് ഭാമയെ കാണാൻ ഇടയായതാണ് ഭാമയുടെ സിനിമ അരങ്ങേറ്റത്തിന്റെ തുടക്കം. സ്കൂളിൽ പഠിക്കുന്ന സമയത്ത് കലോത്സവ വേദികളിൽ സജീവമായിരുന്ന ഭാമ പരസ്യ രംഗത്തും സജീവമായിരുന്നു. പിന്നീട് തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും ഭാമ താരമായി.

Story highlights- bhama shares daughter gouri’s photo