ബലമുള്ള എല്ലുകള്‍ക്ക് ശീലമാക്കാം ഈ ഭക്ഷണങ്ങള്‍
എല്ലുകളുടെ തേയ്മാനവും ബലക്ഷയവും ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. പൊതുവെ സ്ത്രീകളിലാണ് ഇത്തരം പ്രശ്നങ്ങള്‍ കണ്ടുവരാറുള്ളത്. എന്നാല്‍ ഇന്ന് കുട്ടികളിലും എല്ലുകളിലെ ബലക്ഷയം കണ്ടുവരാറുണ്ട്. എല്ലുകള്‍ക്കുണ്ടാകുന്ന ബലക്ഷയത്തെ ചില ഭക്ഷണങ്ങള്‍ക്കൊണ്ട് മറികടക്കാം.
ചെറുപ്പം മുതല്‍ ഭക്ഷണകാര്യത്തില്‍ ഒരല്പം ശ്രദ്ധിച്ചാല്‍ എല്ലുകള്‍ക്കുണ്ടാകുന്ന ബലക്ഷയത്തെ മറികടക്കാം. പാല്, മുട്ട, സെയാബീന്‍, മുളപ്പിച്ച ചെറുപയര്‍ തുടങ്ങിയവ ഭക്ഷണക്രമത്തിന്റെ ഭാഗമാക്കുന്നത് ഗുണകരമാണ്. ഇതിനുപുറമെ കോളീഫ്,ളവര്‍, ബീന്‍സ് തുടങ്ങിയവ ഭക്മത്തിന്റെ ഭാഗമാക്കുന്നതും എല്ലുകളും സന്ധികളും ബലമുള്ളതാക്കാന്‍ സഹായിക്കും.
അസ്ഥികള്‍ക്കുണ്ടാകുന്ന വേദനകള്‍ക്ക് പ്രധാന കാരണങ്ങളില്‍ ഒന്നാണ് വൈറ്റമിന്‍ ഡിയുടെ അഭാവം. അതുകൊണ്ടുതന്നെ വൈറ്റമിന്‍ ഡി ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍ നിത്യവൂും ശീലമാക്കുന്നത് അസ്ഥിവേദനയെ ഒരു പരിധിവരെ ചെറുക്കാന്‍ സഹായിക്കും. നെല്ലിക്കയും ഇലക്കറികളുമെല്ലാം ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതും ഗുണകരമാണ്.
Story highlights- bone health