ഉറക്കം വന്നാൽ പിന്നെന്ത് കല്യാണം; രസകരമായ ഒരു വിവാഹ രംഗം-വിഡിയോ
വിവാഹച്ചടങ്ങുകൾ ഓരോ നാട്ടിലും ഓരോ രീതിയിലാണ് നടക്കുന്നത്. ഇന്ത്യയിൽ തന്നെ സ്ഥലങ്ങൾ മാറുന്നതിനനുസരിച്ച് ചടങ്ങുകളുടെ രീതിയും മാറും. ചിലയിടങ്ങളിൽ ദിവസങ്ങളോളം നീളുന്ന ചടങ്ങുകളാണ് വിവാഹത്തിനുള്ളത്. എന്തൊക്കെയായാലും ജീവിതത്തിലെ ഏറ്റവും പ്രധാനപെട്ട കാര്യമായാണ് പല ആളുകളും വിവാഹത്തെ കാണുന്നത്. വധുവിനും വരനും അവരുടെ ബന്ധുക്കൾക്കുമൊക്കെ വിവാഹദിനം വലിയ ആഘോഷത്തിന്റേതാണ്.
ചിലയിടങ്ങളിൽ ഈ ദിനങ്ങൾ വലിയ പിരിമുറുക്കത്തിന്റേതുമായി മാറാറുണ്ട്. ചടങ്ങുകളൊക്കെ കൃത്യ സമയത്ത് നല്ല രീതിയിൽ നടന്നു പോകുമോ എന്ന് ആലോചിച്ച് ആശങ്കപ്പെടുന്ന ബന്ധുക്കളും വിവാഹദിനങ്ങളിൽ ഒരു പുതുമയുള്ള കാഴ്ച്ചയല്ല. പലപ്പോഴും വധുവും വരനുമൊക്കെ വിവാഹദിനത്തിൽ ഈ ആശങ്ക പങ്കിടാറുമുണ്ട്.
എന്നാൽ എന്തൊക്കെയാണെന്ന് പറഞ്ഞാലും വിവാഹച്ചടങ്ങിന്റെ സമയത്ത് നല്ല ഉറക്കം വന്നാൽ എന്ത് ചെയ്യും. നന്നായി ഉറങ്ങുക എന്നല്ലാതെ വേറെ ഒന്നും ചെയ്യാനില്ല. വിവാഹച്ചടങ്ങിനിടയിൽ കടുത്ത ക്ഷീണം കാരണം ഉറങ്ങുന്ന ഒരു വധുവിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. രാത്രി തുടങ്ങി പുലർച്ചെ ഏറെയായിട്ടും വിവാഹച്ചടങ്ങുകൾ തീരാതെ വന്നതോടെയാണ് വധു ഉറങ്ങി പോവുന്നത്. എന്നാൽ തൊട്ടടുത്ത് നിൽക്കുന്ന വരനും മറ്റ് ബന്ധുക്കളുമൊക്കെ വധു ഉറങ്ങുന്നത് കാണുന്നുണ്ടെങ്കിലും അവരെ ശല്യപ്പെടുത്താൻ ശ്രമിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.
Read More: ബുള്ളറ്റ് ഓടിച്ച് വിവാഹമണ്ഡപത്തിലേക്ക് എത്തിയ വധു, മാസ്സ് എൻട്രിയെന്ന് സോഷ്യൽ മീഡിയ-വിഡിയോ
ഇത്തരം നിരവധി വിഡിയോകളാണ് ഓരോ ദിവസവും സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. വിവാഹ മണ്ഡപത്തിലേക്ക് ബുള്ളറ്റ് ഓടിച്ചെത്തിയ ഒരു യുവതിയുടെ വിഡിയോയാണ് കുറച്ചു നാൾ മുൻപ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി മാറിയത്. ലഹംഗയണിഞ്ഞ് റോയൽ എൻഫീൽഡ് ബൈക്കിൽ വരുന്ന വധുവാണ് വിഡിയോയിലെ താരം. ഭാരമേറിയ ലഹംഗയ്ക്കൊപ്പം ആഭരണങ്ങളെല്ലാം അണിഞ്ഞിട്ടും അനായാസമായി തന്നെ വധു ബുള്ളറ്റ് ഓടിക്കുന്നുണ്ട്. വിവാഹ മണ്ഡപത്തിലേക്കാണ് ഈ ബുള്ളറ്റ് യാത്ര.
Story Highlights: Bride sleeping during mariage function