ആവേശംകൊള്ളാൻ ആർമി ഇനി 2025 വരെ കാത്തിരിക്കണം- ബിടിഎസ് യുവാക്കൾ ഇനി സൈനിക സേവനത്തിന്..
2013-ലെ അരങ്ങേറ്റം മുതൽ യുവാക്കളെ ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള BTS താരങ്ങൾ ആവേശകരമായ ഹിറ്റുകളും സോഷ്യൽ കാമ്പെയ്നുകളും ഉപയോഗിച്ച് ലോകമെമ്പാടും ആരാധകരെ സമ്പാദിച്ചു. എല്ലാവരുടെയും ആവേശമായി മാറുമ്പോഴും BTS യുവാക്കളും അവരുടെ സൈനിക സേവനവും ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൊന്നായിരുന്നു. ഇപ്പോഴിതാ, എല്ലാ ചർച്ചകൾക്കും വിരാമമിട്ടുകൊണ്ട്, കെ-പോപ്പ് ബോയ് ബാൻഡിന്റെ മാനേജ്മെന്റ് കമ്പനി അവർ തങ്ങളുടെ രാജ്യത്തിനായി സൈനിക സേവനം നടത്തുമെന്ന് സ്ഥിരീകരിച്ചു.
ദക്ഷിണ കൊറിയയിലെ 18 നും 28 നും ഇടയിൽ പ്രായമുള്ള എല്ലാ കായിക ക്ഷമതയുള്ള എല്ലാ പുരുഷന്മാരും ആണവായുധങ്ങളുള്ള ഉത്തര കൊറിയയെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി 18-21 മാസങ്ങൾ സൈന്യത്തിൽ സേവനമനുഷ്ടിക്കണം. കെ-പോപ്പ് ബോയ് ബാൻഡായ ബിടിഎസ് നിർബന്ധിത സൈനിക സേവനത്തിന് പോകുന്നത് ആരാധകരിൽ വളരെയധികം അമ്പരപ്പും ആഘാതവുമാണ് സമ്മാനിച്ചത്.
” BTS അംഗങ്ങൾ നിലവിൽ തങ്ങളുടെ സൈനിക സേവനം നിറവേറ്റാനുള്ള പദ്ധതികളുമായി മുന്നോട്ട് പോകുന്നു. വേൾഡ് എക്സ്പോ 2030-നുള്ള ബുസാന്റെ ബിഡ്ഡിന് പിന്തുണ നൽകുന്നതിനുള്ള സംഗീത പരിപാടിക്ക് ശേഷം, ഓരോ വ്യക്തിയും വ്യക്തപരമായ സൃഷ്ടികൾ സമ്മാനിക്കാൻ ആരംഭിക്കും. അതിനുശേഷം ബിടിഎസിലെ അംഗങ്ങൾ സേവനമനുഷ്ഠിക്കുന്നതിലും അഭിമാനത്തിലാണ്” മ്യൂസിക് കമ്പനി പ്രസ്താവനയിൽ പങ്കുവെച്ചു.
ബിടിഎസ് അംഗമായ ജിൻ ഈ വർഷം ഡിസംബറിൽ 30 വയസ്സ് തികയും. സൈന്യത്തിൽ ചേരുന്ന ആദ്യത്തെയാളും അദ്ദേഹമായിരിക്കും. ബാക്കിയുള്ള അംഗങ്ങൾ ആവശ്യപ്പെടുന്നതനുസരിച്ച് സൈന്യത്തിൽ ചേരും.ജിൻ തന്റെ സോളോ റിലീസിനുള്ള ഷെഡ്യൂൾ ഒക്ടോബർ അവസാനം അവസാനിച്ചാലുടൻ സേനയിൽ ചേരാനുള്ള നടപടിക്രമങ്ങൾ ആരംഭിക്കും. തുടർന്ന് അദ്ദേഹം കൊറിയൻ സർക്കാരിന്റെ എൻലിസ്റ്റ്മെന്റ് നടപടിക്രമം പിന്തുടരും. ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾ അവരുടെ സ്വന്തം വ്യക്തിഗത പദ്ധതികളെ അടിസ്ഥാനമാക്കിയാണ് സൈനിക സേവനം നടത്താൻ പദ്ധതിയിടുന്നത്. കമ്പനിയും ബിടിഎസിലെ അംഗങ്ങളും തങ്ങളുടെ സേവന പ്രതിബദ്ധതയെത്തുടർന്ന് 2025 ഓടെ വീണ്ടും ഒരു ഗ്രൂപ്പായി ഒത്തുചേരാൻ ആഗ്രഹിക്കുന്നു’- പ്രസ്താവനയിൽ പറയുന്നു.
Read Also: “ഓടരുത്, അംഗനവാടി വിട്ടതല്ല മക്കളെ..”; പൊട്ടിച്ചിരി പടർത്തി നിഷ്കളങ്കമായ ഒരു ചിതറിയോട്ടം
ജിന്നിനെ കൂടാതെയുള്ള അംഗങ്ങളായ സുഗയ്ക്ക് 28 വയസ്സ്, ജെ-ഹോപ്പിന് 27 വയസ്സ്, ആർഎമ്മിന് 27 വയസ്സ്, വിയ്ക്കും ജിമിനും 26 വയസ്സ് എന്നിങ്ങനെയാണ്. ജങ്കൂക്കിന് മാത്രമാണ് 24 വയസ്സ് പ്രായം. എന്തായാലും ഈ ഏഴ് അംഗങ്ങളും തങ്ങളുടെ സൈനിക സേവനത്തിന് ശേഷം 2025 ഓടെ ഒരു ബോയ് ബാൻഡായി ഒരുമിച്ചു തിരിച്ചെത്തും എന്നാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
Story highlights- BTS military service confirmed