ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിന് തീ പിടിച്ചു; സഹായവുമായി ഓടിയെത്തിയത് നിരവധി ആളുകൾ- വിഡിയോ
ആളുകൾ പരസ്പരം സഹായിക്കാൻ മടിക്കുന്ന കാലമാണ് ഇത്. പലർക്കും അത്തരം കാര്യങ്ങളോട് താല്പര്യമില്ലെന്നാണെങ്കിൽ മറ്റു ചിലർക്കാകട്ടെ സഹായിച്ചതിന്റെ പേരിൽ പ്രശ്നങ്ങൾ ഉണ്ടായതുകൊണ്ടാണ്. എന്നാൽ,ഇപ്പോഴിതാ മനുഷ്യത്വം വറ്റിയിട്ടില്ല എന്ന് തെളിയിക്കുന്ന ഒരു കാഴ്ച ശ്രദ്ധനേടുകയാണ്. ഒരു സ്കൂട്ടറിൽ വന്ന ദമ്പതികൾ ഇറങ്ങുകയാണ്. തൊട്ടുപിന്നാലെ സ്കൂട്ടറിന് തീ പിടിക്കുന്നു. തുടർന്ന് സമീപവാസികൾ ഓടിയെത്തി ഇവരെ രക്ഷിക്കുകയായിരുന്നു. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ സുശാന്ത നന്ദയാണ് വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്.
This can happen only in India. Joining hands to avert disaster💕 pic.twitter.com/FU0ss3olZ2
— Susanta Nanda (@susantananda3) October 11, 2022
ഇപ്പോൾ വൈറലായ വിഡിയോയിൽ ഒരു ദമ്പതികൾ സ്കൂട്ടറിൽ എത്തുന്നത് കാണാം. യുവതി ഇറങ്ങിയപ്പോഴാണ് വാഹനത്തിന് തീപിടിച്ചതായി ശ്രദ്ധിക്കുന്നത്. സ്കൂട്ടർ ഓടിക്കുന്നയാൾ തിടുക്കത്തിൽ ഇറങ്ങി തീ അണയ്ക്കാൻ ശ്രമിക്കുന്നു. അയാൾ വെള്ളത്തിനായി പോകുമ്പോൾ, സമീപത്ത് നിന്നിരുന്ന പലരും വാഹനത്തിൽ വെള്ളം ഒഴിച്ച് അവരെ സഹായിച്ചു, തീ അണയ്ക്കാൻ ഒരാൾ തന്റെ അഗ്നിശമന ഉപകരണം കൊണ്ടുവന്നു.’ഇത് ഇന്ത്യയിൽ മാത്രമേ സംഭവിക്കൂ. ദുരന്തം ഒഴിവാക്കാൻ കൈകോർക്കുക’ എന്ന ക്യാപ്ഷനൊപ്പമാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
സമയോചിതമായ ഇടപെടലുകൾ പലരുടെയും ജീവൻ രക്ഷിക്കുന്ന വാർത്തകൾ നാം കാണാറുണ്ട്. ലോകം വല്ലാതെ മാറിയെന്നും കരുണയുടെ കണങ്ങൾ കാണാനില്ലെന്നും പറയുമ്പോൾ അത്രക്കൊന്നും നന്മ മനുഷ്യമനസ്സിൽ നിന്നും വറ്റി പോയിട്ടില്ലെന്ന് കാണിക്കുകയാണ് ഇത്തരം ചില സംഭവങ്ങൾ.
Story highlights- bystanders helping a couple after their scooter caught fire