2000 ചോക്ലേറ്റ് തൂവലുകളിൽ ഒരുക്കിയ ഫീനിക്സ് പക്ഷി- അമ്പരപ്പിക്കുന്ന വിഡിയോ
പേസ്ട്രി ഷെഫുമാർക്ക് ഏറ്റവുമധികം ഇഷ്ടമുള്ള ഒന്നാണ് ചോക്ലേറ്റ്. വൈവിധ്യം കൊണ്ടുമാത്രമല്ല, വൈദഗ്ധ്യമുണ്ടെങ്കിൽ ഏതുരീതിയിലും മനോഹരമാക്കാം എന്നതുകൊണ്ടും ചോക്ലേറ്റ് അവർക്ക് പ്രിയങ്കരമാകുന്നു. മധുരപലഹാരങ്ങളെ സംബന്ധിച്ചിടത്തോളം, ഭക്ഷ്യയോഗ്യമായ ഗംഭീരമായ വിഭവങ്ങൾ സൃഷ്ടിക്കുന്നതിനായി വിവിധ തരം ചോക്ലേറ്റുകൾ ഉപയോഗിച്ച് ബേക്കർമാരും പാചകക്കാരും അമ്പരപ്പിക്കുന്ന രൂപങ്ങൾ ഉണ്ടാക്കാറുണ്ട്.
ചോക്ലേറ്റ് ഉപയോഗിച്ച് ഭക്ഷ്യയോഗ്യമായ ഡിസൈനുകളും ഒരുക്കാം. അതിന്റെ തീമും വലുപ്പവും മുതൽ നിറവും പാറ്റേണും വരെ നമുക്ക് തിരഞ്ഞെടുക്കാനും സാധിക്കും.ലോകമെമ്പാടുമുള്ള പേസ്ട്രി ഷെഫുകൾ റിയലിസ്റ്റിക് കേക്കുകളും മമറ്റുമായി അമ്പരപ്പിക്കാറുണ്ട്.ഇപ്പോഴിതാ, ചോക്ലേറ്റ് മാസ്റ്റർപീസുകൾ നിർമ്മിക്കുന്നതിൽ പ്രശസ്തനായ പേസ്ട്രി ഷെഫ് അമൗറി ഗിച്ചോണിന്റെ പുതിയ സൃഷ്ടി അമ്പരപ്പിക്കുകയാണ്.
ഗ്യൂച്ചോൺ ഒരു ഫീനിക്സ് പക്ഷിയെ ചോക്ലേറ്റ് കൊണ്ട് ഒരുക്കിയിരിക്കുകയാണ്. 2,000 ചോക്ലേറ്റ് തൂവലുകൾ കൊണ്ട് അതിമനോഹരമായി ഈ പക്ഷിരൂപം അണിയിച്ചൊരുക്കിയിട്ടുമുണ്ട്. ചോക്ലേറ്റും ഫുഡ് കളറും ഉപയോഗിച്ച് പക്ഷിയെ എങ്ങനെ സൃഷ്ടിച്ചുവെന്ന് കാണിക്കുന്ന ഒരു ക്ലിപ്പ് പേസ്ട്രി ഷെഫ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. “ചോക്ലേറ്റ് ഫീനിക്സ്! 2000 ചോക്ലേറ്റ് തൂവലുകളിലൂടെ ഫീനിക്സ് ഒടുവിൽ പുനർജനിച്ചു,” അദ്ദേഹം അതിന് അടിക്കുറിപ്പ് നൽകി. 13 ദശലക്ഷത്തിലധികം വ്യൂസും 8.9 ലക്ഷം ലൈക്കുകളുമായി ക്ലിപ്പ് ഇപ്പോൾ വൈറലായിക്കഴിഞ്ഞു.
Story highlights- chocolate phoenix