വളഞ്ഞുപുളഞ്ഞുള്ള ‘ക്രിങ്കിൾ ക്രാങ്കിൾ’ ഭിത്തികൾ- കൗതുക കാഴ്ചയ്ക്ക് പിന്നിൽ
ഇംഗ്ലണ്ടിൽ സർവ്വ സാധാരണമായ ഒരു കാഴ്ച്ചയാണ് വളഞ്ഞുപുളഞ്ഞുള്ള മതിലുകൾ. ക്രിങ്കിൾ ക്രാങ്കിൾ ഭിത്തികൾ എന്ന് വിളിക്കപ്പെടുന്ന ഇവ പലർക്കും കൗതുകം സമ്മാനിക്കാറുണ്ട്. ഇയാൻ ദുഹിഗ് എന്ന ആൾ ഇംഗ്ലണ്ടിൽ കണ്ടെത്തിയ വളഞ്ഞു പുളഞ്ഞ മതിലുകളെക്കുറിച്ച് ഒരു ട്വീറ്റ് പോസ്റ്റ് ചെയ്തിരുന്നു. പിന്നാലെ ഇതിനെക്കുറിച്ച് ചർച്ചകൾ ഉയർന്നു. “വളഞ്ഞുപുളഞ്ഞുള്ള ചുവരുകൾക്ക് നേരെയുള്ള മതിലിനേക്കാൾ കുറച്ച് ഇഷ്ടികകൾ മാത്രമേ ആവശ്യമുള്ളൂ, നേരെയുള്ള ചുവരിന് ശക്തിക്കായി കുറഞ്ഞത് രണ്ട് പാളികളെങ്കിലും ഇഷ്ടികകൾ ആവശ്യമാണ്: ഇവിടെ വളവുകൾ നൽകുന്ന ആർച്ച് സപ്പോർട്ട് വലുതാണ്’- അദ്ദേഹം ചിത്രങ്ങൾക്കൊപ്പം കുറിക്കുന്നു.
ക്രങ്കിൾ ക്രാങ്കിൾ വാൾസ് എന്നും റിബൺ, വേവി, റേഡിയസ്, സർപ്പന്റൈൻ, സിനുസോയ്ഡൽ എന്നൊക്കെയാണ് ഈ മതിലിന് പറയുന്നത്. ഇംഗ്ലണ്ടിൽ ആദ്യം ഇവ നിർമ്മിച്ച ഡച്ച് എഞ്ചിനീയർമാർ അവയെ സ്ലാംഗ് മൂർ എന്ന് വിളിച്ചു.
സാമ്പത്തിക ലാഭത്തിനും ശക്തിക്കും ഒപ്പം സൗന്ദര്യാത്മക കാരണങ്ങളാലുമാണ് ഇവ നിർമിച്ചിരിക്കുന്നത്. ഒരു വേവ് പാറ്റേണിൽ ഇട്ടിരിക്കുന്ന ഇഷ്ടികകളുടെ ഒരു നിര സാധാരണ നേരായ ഭിത്തിയെക്കാൾ ശക്തമാണ്. കൂടാതെ കുറച്ച് ഇഷ്ടികകൾ മാത്രമേ ആവശ്യമുള്ളു. കാരണം, നേരെയുള്ള ഭിത്തികൾക്ക് കാലക്രമേണ നിലനിൽക്കാൻ രണ്ട് നിര ഇഷ്ടികകളും ആവശ്യമാണ്, അതേസമയം വളഞ്ഞുപുളഞ്ഞുള്ള ചുവരുകൾക്ക് ഒരൊറ്റ വരി മതിയാകും.
Story highlights- crinkle crankle walls