പാട്ടുകൂട്ടിൽ മൂന്നാം സീസണിലും പ്രതിഭകളുടെ തിളക്കം; വേദിയെ വിസ്മയിപ്പിച്ച് നാല് കുഞ്ഞു പാട്ടുകാർ
മലയാളികളുടെ പ്രിയപ്പെട്ട ടെലിവിഷൻ പരിപാടിയായ ഫ്ളവേഴ്സ് ടോപ് സിംഗർ മൂന്നാം സീസണിലേക്ക് കടന്നിരിക്കുകയാണ്. അമ്പരപ്പിക്കുന്ന പ്രതിഭയുള്ള ഒരു കൂട്ടം കുരുന്നു ഗായകരാണ് മൂന്നാം സീസണിലും ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയിലേക്ക് എത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് സീസണുകളിലും ഉണ്ടായിരുന്നത് പോലെ ഒരു കൂട്ടം പ്രതിഭാധനരായ കുഞ്ഞു പാട്ടുകാർ ഈ സീസണിലും വേദിയിലുണ്ട്.
മൂന്നാം സീസണിലെ കൊച്ചു ഗായകരുടെ പല പ്രകടനങ്ങളും ഇപ്പോൾ തന്നെ ശ്രദ്ധേയമായി മാറിയിരിക്കുകയാണ്. ഇപ്പോൾ നാല് കുഞ്ഞു പാട്ടുകാരികളുടെ പ്രകടനമാണ് പ്രേക്ഷകരുടെ മനസ്സ് കവർന്നിരിക്കുന്നത്. പുതിയ സീസണിലെ കുരുന്ന് ഗായകരെയും പ്രേക്ഷകർ നെഞ്ചോട് ചേർത്തിരിക്കുകയാണ്.
അതേ സമയം സീസണിലുടനീളം മികച്ച പ്രകടനം കാഴ്ച്ചവെച്ച ഓരോ റൗണ്ടിലും സ്വന്തം ആലാപനത്തെയും പ്രകടനത്തെയും മെച്ചപ്പെടുത്തി ഫൈനലിലെത്തിയ ശ്രീനന്ദ് ഫ്ളവേഴ്സ് ടോപ് സിംഗർ സീസൺ 2 ജേതാവായി മാറുകയായിരുന്നു. തിരുവോണ ദിനത്തിലായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട സംഗീത മത്സരത്തിന്റെ ഫൈനൽ അരങ്ങേറിയത്. രണ്ടാം സ്ഥാനം മിടുക്കി പാട്ടുകാരി ആൻ ബെൻസൺ നേടിയപ്പോൾ മൂന്നാം സ്ഥാനം നേടിയെടുത്തത് അക്ഷിതാണ്. ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെച്ച കുഞ്ഞു ഗായകരിൽ നിന്നും ഒരാളെ വിജയിയായി തിരഞ്ഞെടുക്കുന്നത് ഏറെ ബുദ്ധിമുട്ടുള്ള ഒരു ജോലിയായിരുന്നു.
Read More: ഭീതി പടർത്താൻ ‘കുമാരി’ എത്തുന്നു; ഒക്ടോബർ 28ന് ചിത്രം തിയേറ്ററുകളിലേക്ക്
മികച്ച ആലാപനത്തിലൂടെ വേദിയിൽ വിസ്മയം കാഴ്ച്ചവെയ്ക്കുന്ന പാട്ടുകാരനായിരുന്നു ഒന്നാം സ്ഥാനം നേടിയെടുത്ത ശ്രീനന്ദ്. ആലാപനത്തിനൊപ്പം ശ്രീനന്ദ് തിരഞ്ഞെടുക്കുന്ന പാട്ടുകളും പ്രേക്ഷകരെ ഈ കുഞ്ഞുഗായകന്റെ ആരാധകരാക്കി മാറ്റിയിട്ടുണ്ട്. ഹൃദ്യമായ ആലാപനം കൊണ്ട് പാട്ടുവേദിയിൽ വിസ്മയം തീർത്ത പാട്ടുകാരിയാണ് ആൻ ബെൻസൺ. മികച്ച ആലാപനത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടഗായികയായി മാറിയ ആൻ ബെൻസന്റെ പാട്ടിനും ആരാധകരേറെയായിരുന്നു. മൂന്നാം സ്ഥാനം നേടിയെടുത്ത അക്ഷിത് പ്രായത്തെ വെല്ലുന്ന ആലാപന മികവുകൊണ്ട് നേരത്തെയും ശ്രദ്ധിക്കപ്പെട്ട പ്രതിഭയാണ്. അതിമനോഹരവും ഹൃദ്യവുമായ ഒട്ടേറെ പ്രകടനങ്ങളിലൂടെ വേദിയെ വിസ്മയിപ്പിച്ചിട്ടുണ്ട് ഈ കുഞ്ഞു ഗായകൻ.
Story Highlights: Flowers top singer season 3 amazing performance