പിറന്നാളിന് തിരിയൊക്കെ കത്തിച്ചപ്പോൾ പാട്ടൊന്ന് ചെറുതായി മാറിപ്പോയി..-രസകരമായ വിഡിയോ
നിഷ്കളങ്കതയുടെ പര്യായമാണ് കുഞ്ഞുങ്ങൾ. അവർക്ക് ലോകത്തിന്റെ കളങ്കം എന്തെന്നറിയില്ല. അതുകൊണ്ടുതന്നെ സഹജീവികളോട് കുഞ്ഞുങ്ങൾക്കുള്ള സ്നേഹം വളരെയധികം സത്യസന്ധമാണ്. അതുപോലെ തന്നെ അവരുടെ രസകരമായ സംസാരങ്ങൾക്കും ആരാധകർ ഏറെയാണ്. സംസാരിക്കാൻ പഠിച്ചുതുടങ്ങുന്ന സമയത്ത് സംഭവിക്കുന്ന തെറ്റുകളും അത് കേൾക്കുമ്പോൾ വരുന്ന ചിരിയും വളരെ രസകരമാണ്.
ഇപ്പോഴിതാ, അത്തരത്തിൽ കൗതുകമുള്ള ഒരു കാഴ്ച്ചയാണ് ശ്രദ്ധനേടുന്നത്. ഒരു കുഞ്ഞു പിറന്നാൾ ആഘോഷമാണ് നടക്കുന്നത്. ഒരു ആൺകുട്ടീ കേക്ക് മുറിക്കാൻ ഒരുങ്ങുമ്പോൾ പാട്ടുപാടാൻ തയ്യാറായി മറ്റൊരു കുഞ്ഞ് അരികിൽ ഇരിപ്പുണ്ട്. മെഴുകുതിരിയൊക്കെ കത്തിച്ചിട്ട് പാട്ട് പാടാൻ പറഞ്ഞാപ്പഴാണ് രസകരമായ ട്വിസ്റ്റ്. പാട്ട് ചെറുതായി ഒന്ന് മാറിപ്പോയി..കുട്ടി പെട്ടെന്ന് പാടുന്നത് രാമനാമം ആണ്. സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തുകയാണ് ഈ വിഡിയോ.
Read Also: മമ്മൂട്ടി കമ്പനിയുടെ അടുത്ത ചിത്രം പ്രഖ്യാപിച്ചു; ജിയോ ബേബിയുടെ കാതലിൽ നായിക ജ്യോതിക
ഒരു കുഞ്ഞു മിടുക്കിയുടെ രസകരവും നിഷ്കളങ്കവുമായ നിമിഷങ്ങൾ ചിരി പടർത്തിയിരുന്നു. ഷവർമ കാണിച്ചിട്ട് ഇതെന്താണെന്നു ചോദിക്കുമ്പോൾ നിഷ്കളങ്കതയോടെ കുട്ടി പറയുകയാണ് ഷവർ ‘അമ്മ’ എന്ന്. ചോദിക്കുന്ന ആളിലും ചിരി നിറയ്ക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ഹിറ്റായി കഴിഞ്ഞു. കഴിഞ്ഞ ഏതാനും നാളുകളായി കുട്ടികളുടെ രസകരമായ കാഴ്ചകൾ ശ്രദ്ധനേടാറുണ്ട്.
Story highlights- funny birthday celebration