‘ആർആർആർ’ സിനിമയിലെ ഹിറ്റ് ഗാനത്തിന് ചുവടുവെച്ച് ജാപ്പനീസ് നർത്തകർ- വിഡിയോ

October 18, 2022

എസ് എസ് രാജമൗലിയുടെ സംവിധാനത്തിൽ പ്രേക്ഷകരിലേക്ക് എത്തിയ ചിത്രമാണ് ‘ആർആർആർ’. തിയേറ്ററിൽ മികച്ച പ്രതികരണം നേടി മുന്നേറിയ ചിത്രം ദിവസങ്ങൾക്കുള്ളിൽ കോടികൾ കളക്ഷൻ നേടിയിരുന്നു. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങളും ശ്രദ്ധേയമായിരുന്നു. ചുവടുകളും വളരെയധികം ഹിറ്റായി മാറി. ഇപ്പോഴിതാ, ഒരുകൂട്ടം ജാപ്പനീസ് നർത്തകർ ഈ ചുവടുകൾ അനുകരിക്കുന്നത് വൈറലാകുകയാണ്.

ഒമ്പത് പേരടങ്ങുന്ന ഒരു സംഘം ജൂനിയർ എൻടിആറിന്റെയും രാം ചരണിന്റെയും വേഷം ധരിച്ച് ജപ്പാനിലെ ഒരു വേദിയിൽ ‘നാട്ടു നാട്ടു’ ഗാനത്തിന് നൃത്തം ചെയ്യുകയാണ്. നർത്തകർ ഇന്ത്യയുടെ വസ്ത്രങ്ങൾ ധരിച്ചിരിക്കുന്നു.അവരുടെ നീക്കങ്ങൾ വളരെ മനോഹരമാണ്.ഇപ്പോൾ വൈറലായ വിഡിയോയിൽ, നർത്തകർ ചടുലമായ ചുവടുകളുമായിഅമ്പരപ്പിക്കുകയാണ്.

ഗാഗ്ര എന്ന ജനപ്രിയ ഗാനത്തിന് നൃത്തം ചെയ്യുന്ന കൊറിയൻ വിദ്യാർത്ഥികളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. ഇന്ത്യൻ ചുവടുകൾ അവരെ സംബന്ധിച്ച് പ്രയാസമാണെങ്കിൽ കൂടിയും വളരെയധികം പ്രാക്ടീസിലൂടെ അത്രക്ക് മികവോടെയാണ് ആ വിദ്യാർത്ഥികൾ ചുവടുവയ്ക്കുന്നത്.

Read Also: തിങ്കളാഴ്ച്ചയ്ക്ക് പുതിയ അംഗീകാരം; ഏറ്റവും മോശം ദിവസമെന്ന് ഗിന്നസ് ലോക റെക്കോർഡ്

ഇന്ത്യൻ ഗാനങ്ങൾക്ക് ലോകമെമ്പാടും ആരാധകരുണ്ട്. പ്രത്യേകിച്ച് ബോളിവുഡിലെ ആഘോഷ ചേലുള്ള ഗാനങ്ങൾക്ക്. പലപ്പോഴും ഹിറ്റ് ഗാനങ്ങൾക്ക് ചുവടുവെച്ചും സിനിമാ ഡയലോഗുകൾ അവതരിപ്പിച്ചും വിവിധ രാജ്യങ്ങളിൽ ഉള്ളവർ ശ്രദ്ധേയരാകാറുണ്ട്. മുൻപ്, ഷാരൂഖ് ഖാൻ നായകനായ റയീസ് എന്ന ചിത്രത്തിലെ ‘ഉഡി ഉഡി ജായേ..’ എന്ന ഗാനത്തിന് ചുവടുവയ്ക്കുന്ന ജാപ്പനീസ് പെൺകുട്ടികളുടെ വിഡിയോ ശ്രദ്ധനേടിയിരുന്നു.

Story highlights- Japanese dancers groove to ‘Naatu Naatu’ song