‘ശരിയല്ലിതൊന്നും കേട്ടോ..’- ‘ജയ ജയ ജയ ജയ ഹേ’ ടീസർ

October 3, 2022

നടനും സംവിധായകനുമായ ബേസിൽ ജോസഫിനെ നായകനാക്കി വിപിൻ ദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ജയ ജയ ജയ ജയ ഹേ’. നടി ദർശന രാജേന്ദ്രൻ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇപ്പോഴിതാ, സിനിമയുടെ ടീസർ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ചെറുപ്പക്കാരിയായ ജയ വിവാഹശേഷവും പഠിക്കണമെന്നും ജോലിക്ക് പോകണമെന്നും ആഗ്രഹിക്കുന്ന ആളാണ്. പിന്നീട് വിവാഹശേഷമുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രം പങ്കുവയ്ക്കുന്നത്.

ജാൻ-എ-മൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം, ചിയേഴ്‌സ് എന്റർടൈൻമെന്റ്‌സ് അവതരിപ്പിക്കുന്ന ചിത്രമാണിത്. ലക്ഷ്മി വാര്യർ ,ഗണേഷ് മേനോൻ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. അതേസമയം, കോമഡിക്ക് പ്രാധാന്യം കൊടുത്ത് കൊണ്ടുള്ള ഫാമിലി എൻ്റർടെയ്നർ ആയിരുന്നു ജാൻ-എ-മൻ. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ചിദംബരം ആണ്.

Read Also: സ്റ്റാർ ഷെഫിനൊപ്പം-‘റാം’ സെറ്റിൽ മോഹൻലാലിന്റെ പാചകം പങ്കുവെച്ച് ഇന്ദ്രജിത്ത്

പ്രണവ് മോഹൻലാൽ നായകനാകുന്ന ഹൃദയം എന്ന ചിത്രത്തിലാണ് ദർശന രാജേന്ദ്രൻ ഏറ്റവും ഒടുവിൽ വേഷമിട്ടത്.വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം മെറിലാൻഡ് സിനിമാസിന്റെയും ബിഗ് ബാംഗ് എന്റർടൈൻമെൻറ്സിന്റെയും ബാനറിൽ ആണ് ഒരുങ്ങുന്നത്. 15 ഗാനങ്ങളുണ്ടെന്ന പ്രത്യേകതയും ഹൃദയത്തിനുണ്ട്.

Story highlights- jayajayajayajayhey