സ്റ്റാർ ഷെഫിനൊപ്പം-‘റാം’ സെറ്റിൽ മോഹൻലാലിന്റെ പാചകം പങ്കുവെച്ച് ഇന്ദ്രജിത്ത്

October 2, 2022

പലതരത്തിലുള്ള പാചക വിഡിയോകളും പരീക്ഷണങ്ങളുമെല്ലാം ഈ ലോക്ക്ഡൗൺ കാലത്ത് സജീവമായിരുന്നു. പലരും അങ്ങനെ താരങ്ങളുമായി. എന്നാൽ താരമായ ഒരാൾ പാചകത്തിലൂടെ വീണ്ടും തിളങ്ങിയ കാഴ്ചയും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടി. മറ്റാരുമല്ല, മലയാളികളുടെ പ്രിയതാരം മോഹൻലാൽ ആണ്. മുൻപ്, പ്രിയദർശന്റെ അമ്മയുടെ സ്പെഷ്യൽ വിഭവമായ കാളാഞ്ചി ഫ്രൈ മോഹൻലാൽ പങ്കുവെച്ചിരുന്നു. അതുപോലെ ചിക്കൻ വിഭവവും താരം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ, മോഹൻലാലിൻറെ മറ്റൊരു പാചക വിശേഷം പങ്കുവയ്ക്കുകയാണ് നടൻ ഇന്ദ്രജിത്ത്.

റാം സിനിമയുടെ സെറ്റിൽ നിന്നുള്ള ചിത്രങ്ങളാണ് ഇന്ദ്രജിത്ത് പങ്കുവെച്ചത്. സ്റ്റാർ ഷെഫിനൊപ്പം എന്ന ക്യാപ്ഷനാണ് ഇന്ദ്രജിത്ത് നൽകിയത്. മുൻപ് കാളാഞ്ചി എന്ന മീൻ പാകം ചെയ്യുന്ന വിഡിയോയാണ് മോഹൻലാൽ പങ്കുവെച്ചത്. ഇത് സുഹൃത്തും സംവിധായകനുമായ പ്രിയദർശന്റെ അമ്മയുടെ റെസിപ്പി ആണെന്നും ഏത് മീൻ ഉപയോഗിച്ചും ഈ സ്പെഷ്യൽ ഫ്രൈ ഉണ്ടാക്കാമെന്നും മോഹൻലാൽ പറയുന്നു. ഫ്രൈഡ് സീ ബാസ് ആണ് മോഹൻലാൽ ഉണ്ടാക്കിയത്.

മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന ബിഗ് ബഡ്‌ജറ്റ്‌ ചിത്രം റാമിന്റെ ഷൂട്ടിംഗ് വീണ്ടും പുനരാരംഭിച്ചിരിക്കുകയാണ്. മൂന്ന് വർഷങ്ങൾക്ക് മുൻപ് കൊവിഡ് കാരണമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നിർത്തി വയ്‌ക്കേണ്ടി വന്നത്. വിദേശ രാജ്യങ്ങളിലടക്കം ചിത്രീകരിക്കുന്ന ചിത്രത്തിന്റെ പല ലൊക്കേഷനുകളിലും കൊവിഡ് മൂലം ഷൂട്ടിംഗ് അനുമതി നിഷേധിക്കപ്പെട്ടിരുന്നു.

Read Also: ഇന്റർനെറ്റും ഫോണും ഒന്നര മണിക്കൂറത്തേക്കില്ല, പകരം എഴുത്തും വായനയും; വ്യത്യസ്‍തമായ പരീക്ഷണവുമായി മഹാരാഷ്‌ട്രയിലെ ഗ്രാമം

മോഹൻലാലിനൊപ്പം തൃഷ, ദുർഗ കൃഷ്‌ണ, ഇന്ദ്രജിത്ത് എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ലണ്ടൻ, പാരീസ് എന്നീ നഗരങ്ങളൊക്കെ ചിത്രത്തിന്റെ വിദേശ ലൊക്കേഷനുകളാണ്.

Story highlights- mohanlal’s cooking photos from raam movie set