ഇത് ‘ഭീമൻ ലഡ്ഡു’- ഷൂട്ടിംഗ് സെറ്റിൽ സർപ്രൈസുമായി ലെന
സിനിമാലോകത്തെ പ്രിയതാരങ്ങളിൽ ഒരാളാണ് ലെന. മ്യൂസിക് ആൽബങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ ലെന നായികയായും സഹനടിയായും വിസ്മയിപ്പിച്ചിരുന്നു. നിരവധിയാണ് താരം മലയാള ചലച്ചിത്രാസ്വാദകര്‍ക്ക് സമ്മാനിച്ച കഥാപാത്രങ്ങളും. മമ്മൂട്ടിക്കൊപ്പം അഭിനയിച്ച ഭീഷ്മപർവ്വമാണ് താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിൽ മമ്മൂട്ടിയുടെ സഹോദരി കഥാപാത്രത്തെയാണ് ലെന അവതരിപ്പിച്ചത്.
ഇപ്പോഴിതാ, പുതിയ സിനിമയുടെ ഷൂട്ടിങ്ങിനായി ഇടുക്കിയിലാണ് താരം. ഷൂട്ടിംഗ് തിരക്കുകൾക്ക് ഇടയിൽ രസകരമായ ഒരു വിഡിയോ പങ്കുവയ്ക്കുകയാണ് ലെന. ഒരു ഭീമൻ സർപ്രൈസ് അണിയറപ്രവർത്തകർക്കായി ലെന ഒരുക്കി. മറ്റൊന്നുമല്ല, ഒരു ഭീമൻ ലഡുവാണ് ലെന സെറ്റിലേക്ക് എത്തിച്ചത്. രസകരമായ കമന്റുകളുമായി ഒപ്പം സൗബിൻ ഷാഹിറും ഉണ്ട്. അഞ്ചു കിലോയുടെ ലഡുവാണ് ലെന കൊണ്ടുവന്നത്.
അതേസമയം, അഭിനയത്തിന് പുറമെ സിനിമയിലെ മറ്റൊരു മേഖലയില്‍ക്കൂടി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് താരം. തിരക്കഥാകൃത്തായാണ് പുതിയ ചിത്രത്തില്‍ ലെനയുടെ ചുവടുമാറ്റം. ഓളം എന്നാണ് ലെന തിരക്കഥ എഴുതിയിരിക്കുന്ന ചിത്രത്തിന്റെ പേര്. നവാഗതനായ വി എസ് അഭിലാഷ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. നൗഫല്‍ പുനത്തിലാണ് ചിത്രത്തിന്റെ നിര്‍മാണം.
23 വര്‍ഷത്തെ അഭിനയ ജീവിതത്തിന് ശേഷമാണ് ഓളം എന്ന ചിത്രത്തിലൂടെ ലെന തിരക്കഥാ രംഗത്തേക്ക് ചുവടുവയ്ക്കുന്നത്. നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് പുതിയ ചിത്രത്തില്‍. അര്ജുന് അശോകന്, ലെന, ബിനു പപ്പു, ഹരിശ്രീ അശോകന്, നോബി മാര്‍ക്കോസ്, സുരേഷ് ചന്ദ്രമേനോന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അരുണ്‍ തോമസാണ് ചിത്രത്തിന്റെ സംഗീത സംവിധയകന്. അസ്കര്‍ ഛായാഗ്രഹണവും സംജിത്ത് മുഹമ്മദ് എഡിറ്റിങും നിര്‍വഹിക്കുന്നു.
Story highlights- lena shares funny location video