സ്റ്റൈലിഷ് ‘റാം’- ശ്രദ്ധനേടി മോഹൻലാലിൻറെ പുത്തൻ ലുക്ക്

October 12, 2022

നടൻ മോഹൻലാൽ എപ്പോഴും ഓൺ-സ്‌ക്രീൻ, ഓഫ് സ്‌ക്രീൻ ലുക്കുകളിലൂടെ ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ, അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ചിത്രമായ ‘റാം’ ഷൂട്ടിംഗിൽ നിന്നുള്ള നടന്റെ ഏറ്റവും പുതിയ ചിത്രവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. പുതിയ ചിത്രത്തിൽ, മോഹൻലാൽ വളരെ സ്റ്റൈലിഷായാണ് എത്തുന്നത്. ജീത്തു ജോസഫ് ഒരുക്കുന്ന ആക്ഷൻ എന്റർടെയ്‌നറായ ‘റാം’ എന്ന ചിത്രത്തിൽ മോഹൻലാൽ സ്റ്റൈലിഷായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

അതേസമയം, ‘അവഞ്ചേഴ്‌സ്’, ‘ഫൈനൽ സ്‌കോർ’ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഹോളിവുഡ് സ്റ്റണ്ട് കോ-ഓർഡിനേറ്റർ പീറ്റർ പെഡ്രേറോ ആണ് മോഹൻലാലിന്റെ ‘റാം’ എന്ന ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫറായി എത്തുന്നത്. നിലവിൽ മോഹൻലാൽ നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് യുകെയിൽ പുരോഗമിക്കുകയാണ്.

Read Also: “കുട്ടൻസ്, ഹാപ്പി ബെർത്ത്ഡേ..”; ബാംഗ്ലൂർ ഡേയ്‌സിലെ ചിത്രം പങ്കുവെച്ച് നിവിൻ പോളിക്ക് ജന്മദിനാശംസകളുമായി ദുൽഖർ സൽമാൻ

റിയലിസ്റ്റിക് ഘടകങ്ങളുള്ള ഒരു കംപ്ലീറ്റ് ആക്ഷൻ എന്റർടെയ്‌നറായിരിക്കും ‘റാം’ എന്ന് ‘ദൃശ്യം’ സംവിധായകൻ ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു. താൻ ഇതുവരെ ചെയ്തതിൽ വച്ച് ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും ഇതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഒന്നിലധികം സ്ഥലങ്ങളിലായി നടക്കുന്ന കൊലപാതക പരമ്പരകൾക്ക് പിന്നിലെ പ്രതിയെ പിടികൂടാൻ ശ്രമിക്കുന്ന ഏജന്റ് കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. മോഹൻലാലിനെ കൂടാതെ ഇന്ദ്രജിത്ത് സുകുമാരനും തൃഷയുമാണ് ‘റാം’ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Story highlights- mohanlal’s stylish look