ഉടമയുടെ മരണാനന്തര ചടങ്ങിൽ നൊമ്പരത്തോടെ തൊട്ടുവണങ്ങി ഒരു കുരങ്ങൻ- ഉള്ളുതൊടുന്ന കാഴ്ച

October 22, 2022

വൈകാരികത കൂടുതലുള്ള മൃഗങ്ങളാണ് കുരങ്ങുകൾ. അവയ്ക്ക് മനുഷ്യനുമായി സമാനമായ ഒട്ടേറെ സ്വഭാവ സവിശേഷതകൾ ഉണ്ട്. അതിന്റെ ഉത്തമ ഉദാഹരണമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വിഡിയോ. മൃഗങ്ങൾ മനുഷ്യരോട് എങ്ങനെ നന്ദിയുള്ളവരായിരിക്കാമെന്നും വിഡിയോയിൽ കാണാൻ സാധിക്കും. ട്വിറ്ററിൽ പങ്കിട്ട ഒരു ഉള്ളുതൊടുന്ന വിഡിയോയിൽ, ഒരു കുരങ്ങൻ ഒരാളുടെ ശവസംസ്കാര ചടങ്ങിനിടെ അദ്ദേഹത്തിന് നൽകുന്ന ആദരാഞ്ജലി ആരെയും കണ്ണീരിലാഴ്ത്തും.

ശവസംസ്കാര ചടങ്ങിൽ മരിച്ചയാളുടെ തലയ്ക്ക് സമീപം കുരങ്ങൻ ഇരിക്കുന്നതാണ് വിഡിയോ. വിഡിയോയിലുടനീളം കുരങ്ങൻ മരിച്ച മനുഷ്യന്റെ തലയിൽ തഴുകുന്നതും വണങ്ങുന്നതും കാണാം. ‘ഒരു കുരങ്ങൻ അതിന്റെ യജമാനന്റെ ശവസംസ്കാര ചടങ്ങിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു’- വീഡിയോയുടെ കുറിപ്പ് ഇങ്ങനെ. ഒട്ടേറെ ആളുകളിലേക്ക് എത്തിയ വിഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.

പൊട്ടിക്കരയുന്ന ഒരു മനുഷ്യനെ പലവിധത്തിൽ ആശ്വസിപ്പിക്കുകയാണ് ഒരു കുരങിന്റെ വിഡിയോ അടുത്തിടെ വൈറലായിരുന്നു. ഷർട്ടും ഷോർട്ട്സും ധരിച്ച ഒരു കുരങ്ങന്റെ അരികിൽ ഇരിക്കുന്ന ആളിൽ നിന്നാണ് വിഡിയോ ആരംഭിക്കുന്നത്. പിരിമുറുക്കവും സങ്കടവും അനുഭവിക്കുന്നതായി കാണാം. അയാൾ പൊട്ടിക്കരഞ്ഞതോടെ കുരങ്ങൻ അത് മനസ്സിലാക്കുകയും തോളിൽ തട്ടി ആശ്വസിപ്പിക്കുകയും ചെയ്യുന്നു. അത് മതിയാകില്ല എന്ന് തോന്നിയ കുരങ്ങൻ, മനുഷ്യനെ മടിയിൽ കിടക്കാൻ ആംഗ്യം കാണിച്ചു.

Read Also:“ഇതൊക്കെ സിംപിളല്ലേ..”; തക്കാളി കയറ്റുന്ന കർഷകന്റെ വിഡിയോ വൈറലാവുന്നു

അതേസമയം, വളരെയധികം വിവേകബുദ്ധിയുള്ള മൃഗമാണ് കുരങ്ങ്. സംസാരശേഷിയില്ല എങ്കിലും മനുഷ്യനെപോലെതന്നെ പെരുമാറാനും മനുഷ്യന്റെ ശരീര ഘടനയോട് സാമ്യവുമൊക്കെ ഇവയ്ക്കുണ്ട്. അടുത്തിടെ, ശ്വാസം മുട്ടിയ കുഞ്ഞു കുരങ്ങിനെ ഹെയിംലിച്ച് തന്ത്രം ഉപയോഗിച്ച് രക്ഷിക്കുന്ന ‘അമ്മ കുരങ്ങിന്റെ വിഡിയോ ശ്രദ്ധനേടിയിരുന്നു.

Story highlights- Monkey attends funeral of man