“ഗൂം ഗൂം” ഗാനത്തിന് ചുവട് വെച്ച് മോഹൻലാലും താരങ്ങളും; മോൺസ്റ്റർ ലൊക്കേഷൻ വിഡിയോ

October 22, 2022

പ്രേക്ഷകരുടെ കൈയടിയും മികച്ച പ്രതികരണവും നേടി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ് മോഹൻലാലിൻറെ മോൺസ്റ്റർ. ത്രില്ലടിപ്പിക്കുന്ന മുഹൂർത്തങ്ങളാണ് ചിത്രത്തിന്റെ പ്രത്യേകതയെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. ഫീൽ ഗുഡ് മൂഡിൽ മുന്നോട്ട് നീങ്ങുന്ന ആദ്യ പകുതിയും ത്രില്ലടിപ്പിക്കുന്ന രണ്ടാം പകുതിയും കൈയടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നത്. നടൻ മോഹൻലാലിൻറെ മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

റിലീസിന് മുൻപ് തന്നെ ഏറെ ശ്രദ്ധേയമായതാണ് മോൺസ്റ്ററിലെ “ഗൂം ഗൂം” ഗാനം. ഇപ്പോൾ മോൺസ്റ്ററിന്റെ ലൊക്കേഷനിൽ മോഹൻലാലും ഹണി റോസും അടക്കമുള്ള താരങ്ങൾ ഗാനത്തിന് ചുവട് വെയ്ക്കുന്നതിന്റെ വിഡിയോയാണ് ശ്രദ്ധേയമാവുന്നത്. ഡാൻസ് കൊറിയോഗ്രാഫറായ പ്രസന്ന മാസ്റ്ററാണ് ഇൻസ്റ്റാഗ്രാമിലൂടെ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. പ്രസന്ന മാസ്റ്റർ തന്നെ ആയിരുന്നു ​ഗാനത്തിന്റെ കൊറിയോ​ഗ്രഫി നിർവ്വഹിച്ചത്.

മോഹൻലാലിനൊപ്പം ഹണി റോസ്, ലക്ഷ്‍മി മഞ്ജു, സുദേവ് നായർ തുടങ്ങിയ താരങ്ങളും മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ച്ചവെച്ചിരിക്കുന്നത്. നേരത്തെ മോൺസ്റ്റർ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് തനിക്ക് നൽകിയതെന്ന് നടി ഹണി റോസ് പറഞ്ഞിരുന്നു.

Read More: “ജീവിതത്തിലേക്ക് തിരിച്ചു വന്നത് മമ്മൂക്ക കാരണം..”; മമ്മൂട്ടി ചെയ്‌തു തന്ന സഹായത്തെ പറ്റി മനസ്സ് തുറന്ന് നടി മോളി കണ്ണമാലി

“എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രതീക്ഷയുള്ളതും റിലീസ് ചെയ്യാനായി കാത്തിരിക്കുന്നതുമായ സിനിമയാണിത്. എന്റെ ഇത്രയും നാളത്തെ സിനിമാ കരിയറിലെ മികച്ച കഥാപാത്രമാകും മോൺസ്റ്ററിലെ ഭാമിനി. ഇത്രയും വലിയൊരു ടീമിന്റെ കൂടെ മനോഹരമായൊരു കഥാപാത്രം അവതരിപ്പിക്കാൻ കഴിഞ്ഞു എന്നത് തന്നെയാണ് ഏറ്റവും സന്തോഷം നൽകുന്ന കാര്യം. ലാൽ സാറിന്റെ കൂടെ ഇത്രയും സ്ക്രീൻ സ്പേയ്സ് കിട്ടിയ വേറൊരു സിനിമ ഇല്ലെന്ന് തോന്നുന്നു. വൈശാഖ് സാറിന്റെ കൂടെ ആദ്യമായാണ് പ്രവർത്തിക്കുന്നത്. ആശിർവാദാണ് നിർ‌മാണം. അങ്ങനെ വലിയൊരു ടീം ഈ സിനിമയുടെ പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. നിങ്ങളുടെ എല്ലാ അനുഗ്രഹവും പ്രാർത്ഥനയും ഞങ്ങളോടൊപ്പം ഉണ്ടാകണം” ഹണി റോസ് പറഞ്ഞു. ഇപ്പോൾ താരത്തിന്റെ വാക്കുകളോട് യോജിക്കുകയാണ് പ്രേക്ഷകർ.

Story Highlights: Monster song location video