വിറ്റത് 2 കോടി രൂപയ്ക്ക്; ഇത് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ചെമ്മരിയാട്

October 4, 2022

ഒരു ചെമ്മരിയാടിനെ എത്ര രൂപയ്ക്ക് വാങ്ങാൻ കഴിയും. നിസ്സാരമായ വിലയ്ക്ക് വാങ്ങാൻ കഴിയുമെന്നാണെങ്കിൽ തെറ്റി. ഓസ്‌ട്രേലിയയിൽ ഈ അടുത്ത് ലേലത്തിൽ വിറ്റ ഒരു ചെമ്മരിയാടിനെ ഒരു കൂട്ടം യുവാക്കൾ വാങ്ങിയത് രണ്ട് കോടി രൂപയ്ക്കാണ്. ഇതോടെ ഏറ്റവും വിലപിടിപ്പുള്ള ചെമ്മരിയാടിനെ സ്വന്തമാക്കിയെന്ന പുതിയ ലോക റെക്കോർഡിട്ടിരിക്കുകയാണ് ഇവർ.

ന്യൂ സൗത്ത് വേൽസ് സ്വദേശികളായ യുവാക്കളാണിവർ. എലൈറ്റ് ഓസ്‌ട്രേലിയൻ വൈറ്റ് സിൻഡികേറ്റ് എന്ന സംഘത്തിലുള്ളവരാണിത്. ചെമ്മരിയാടിന് ‘എലൈറ്റ് ഷീപ്പ്’ എന്ന പേരാണിവർ നൽകിയിരിക്കുന്നത്. അതേ സമയം തന്റെ ചെമ്മരിയാടിന് ഇത്രയധികം വില ലഭിച്ചതിന്റെ അമ്പരപ്പിലാണ് മുൻ ഉടമ ഗ്രഹാം ഗിൽമോർ.

മൃഗങ്ങളെയും മറ്റ് ജീവജാലങ്ങളേയും പറ്റിയുള്ള ഇത്തരം കൗതുകമുണർത്തുന്ന വാർത്തകളൊക്കെ വളരെ പെട്ടെന്നാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. നേരത്തെ ഒരു സൂപ്പർ മാർക്കറ്റിൽ ഒരു കരടി കയറി തനിക്ക് ഇഷ്ടമുള്ള മിഠായികൾ എടുത്ത് കൊണ്ട് പോവുന്ന വിഡിയോ വളരെ പെട്ടെന്ന് ശ്രദ്ധേയമായി മാറിയിരുന്നു. കാലിഫോർണിയയിലാണ് സംഭവം നടന്നത്. സൂപ്പർ മാർക്കറ്റിലെ കാഷ്യറായിരുന്ന ക്രിസ്റ്റഫർ കിൻസണാണ് ഈ ദൃശ്യം ക്യാമറയിലാക്കിയത്.

Read More: ആള് മാന്യനാണ്; സൂപ്പർ മാർക്കറ്റിൽ കയറി ശല്യമുണ്ടാക്കാതെ മിഠായി എടുത്ത് തിരികെ പോവുന്ന കരടി-വിഡിയോ

കരടിയെ കണ്ടപ്പോൾ താൻ ആദ്യം ഞെട്ടിപ്പോയെന്നും പേടിച്ചാണ് ഇരുന്നതെന്നും പറയുകയാണ് ക്രിസ്റ്റഫർ. എന്നാൽ കരടി എന്തെങ്കിലും കഴിക്കാൻ വേണ്ടി മാത്രമാണ് വന്നതെന്നും കുഴപ്പങ്ങൾ ഉണ്ടാക്കാൻ സാധ്യതയില്ലെന്നും മനസ്സിലായതോടെ തന്റെ പേടി മാറിയെന്നും ക്രിസ്റ്റഫർ കിൻസൺ കൂട്ടിച്ചേർത്തു. രണ്ട് മൂന്ന് തവണ കരടി കടയിലേക്ക് കയറുകയും കാൻഡികൾ എടുത്ത് കൊണ്ട് പോവുകയും ചെയ്യുന്നുണ്ട്. പക്ഷെ കടയിൽ ഒരു തരത്തിലുമുള്ള നാശ നഷ്‌ടങ്ങളും കരടി ഉണ്ടാക്കുന്നില്ല.

Story Highlights: Most expensive sheep in the world