‘വെണ്ണിലാ ചന്ദനക്കിണ്ണം..’- ഈണത്തിൽ പാടി മൃദുല വാര്യർ, ഒപ്പം മകളും

October 29, 2022

മലയാളികളുടെ പ്രിയ ഗായികയാണ് മൃദുല വാര്യർ. റിയാലിറ്റി ഷോയിൽ ആരംഭിച്ച സംഗീത യാത്ര പിന്നണി ഗായികയിൽ എത്തിനിൽക്കുകയാണ്. കളിമണ്ണ് ചിത്രത്തിലെ ലാലീ ലാലീ എന്ന താരാട്ടുപാട്ടാണ്‌ മൃദുല വാര്യർക്ക് പിന്നണി ഗായിക എന്നനിലയിൽ ശ്രദ്ധേയമായ നേട്ടങ്ങളും അംഗീകാരങ്ങളും സമ്മാനിച്ചത്. സമൂഹമാധ്യമങ്ങളിൽ സജീവമായ മൃദുല, ഇപ്പോഴിതാ, മകൾക്കൊപ്പം പാട്ടുമായി എത്തിയിരിക്കുകയാണ്.

മൈത്രേയി വാര്യർ എന്നാണ് മകളുടെ പേര്. വെണ്ണിലാ ചന്ദനക്കിണ്ണം എന്ന ഗാനമാണ് മൃദുല വാര്യർ മകൾക്കൊപ്പം പാടുന്നത്. പിന്നണി ഗാനരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച മൃദുല, സമൂഹമാധ്യമങ്ങളിലും സജീവമാണ്. മുൻപും മകൾക്കൊപ്പമുള്ള വിഡിയോകൾ പതിവായി പങ്കുവയ്ക്കാറുണ്ട് മൃദുല. മുൻപ് ഇരുവരും ചേർന്ന് സുബി ടുബി എന്ന ഗാനവും ആലപിച്ചിരുന്നു.

പിന്നണിയിലെന്ന പോലെ യൂട്യൂബിലും മൃദുലയുടെ ഗാനങ്ങൾക്ക് ആരാധകരേറെയാണ്. പലപ്പോഴായി പുറത്ത് വിടുന്ന കവർ സോംഗുകളും മൃദുലയുടെ ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ആയുർവേദ ഡോക്ടറായ അരുൺ വാര്യരാണ് മൃദുലയുടെ ഭർത്താവ്. മൃദുലയുടെ പാട്ടുകൾക്ക് മികച്ച പിന്തുണയാണ് അരുൺ വാര്യർ നൽകുന്നത്.

Read Also: ജനിച്ചത് ലോക്ക്ഡൗണിൽ, പേര് ലോക്കി; രസകരമായ ഒരു പേരിടൽ…

2007-ൽ ബിഗ് ബി എന്ന മലയാളം ചിത്രത്തിലൂടെ പിന്നണി ഗായികയായാണ് മൃദുല തന്റെ കരിയർ ആരംഭിച്ചത്. തമിഴ്, കന്നഡ സിനിമകളിലും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

Story highlights- mridula varier and daughter performance