കുട്ടിക്കാലത്ത് വരച്ച പുഞ്ചിരിക്കുന്ന സൂര്യന്റെ ചിത്രം വെറുതെയായില്ല; നാസ പുറത്തുവിട്ട സൂര്യന്റെ ചിത്രം ശ്രദ്ധനേടുന്നു

October 30, 2022

ചെറുപ്പത്തിൽ നമ്മൾ സൂര്യനെ വരച്ചിരുന്നത് ഓർമ്മയുണ്ടോ? ഒരു വട്ടം, ചുറ്റും രശ്മികൾ, വട്ടത്തിനുള്ളിൽ കണ്ണും ചിരിയുമൊക്കെയായി ആയിരുന്നു ബാല്യകാല സങ്കല്പങ്ങളിലെ സൂര്യൻ. എന്നാൽ, അന്നുവരച്ച സൂര്യന്റെ മുഖം യഥാർത്ഥത്തിൽ അങ്ങനെയാണെന്ന് പറയാം. കാരണം, സൂര്യന്റെ പുഞ്ചിരിക്കുന്ന മുഖത്തിന്റെ ചിത്രം നാസ ടെലിസ്കോപ്പ് പകർത്തി.

സോളാർ ഡൈനാമിക്‌സ് ഒബ്‌സർവേറ്ററി എടുത്ത ചിത്രം നാസ സൺ, സ്‌പേസ് & സ്‌ക്രീമിന്റെ ഔദ്യോഗിക ട്വിറ്റർ പ്രൊഫൈലിൽ പങ്കുവെച്ചു. ഇത് പെട്ടെന്നാണ് ഹിറ്റായി മാറിയത്. “ ഇന്ന് നാസയുടെ സോളാർ ഡൈനാമിക്സ് ഒബ്സർവേറ്ററി സൂര്യന്റെ ‘പുഞ്ചിരി’ പിടിച്ചു. അൾട്രാവയലറ്റ് രശ്മികളിൽ കാണപ്പെടുന്ന, സൂര്യനിലെ ഈ ഇരുണ്ട പാടുകൾ കൊറോണൽ ദ്വാരങ്ങൾ എന്നറിയപ്പെടുന്നു, കൂടാതെ വേഗത്തിലുള്ള സൗരകാറ്റ് ബഹിരാകാശത്തേക്ക് കുതിക്കുന്ന പ്രദേശങ്ങളാണ്,” – വിഡിയോക്കൊപ്പം കുറിച്ചിരിക്കുന്നു.

ഒക്‌ടോബർ 26ന് എടുത്ത ചിത്രം രസകരമായ ചർച്ചകൾക്കും തുടക്കമിട്ടു. ഹാലോവീനിനായി അലങ്കരിച്ച ഒരു ജാക്ക്-ഓ-ലാന്റേൺ എന്ന് പുഞ്ചിരിക്കുന്ന സൂര്യനെ വിശേഷിപ്പിച്ചു പലരും. അതേസമയം, ചില രസകരമായ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് ഇടയൊരുക്കാറുണ്ട്. വ്യാഴത്തിന്റെ താഴ്ഭാഗത്തുനിന്നും പകർത്തിയ ചിത്രം കണ്ടാൽ നല്ല മൊരിഞ്ഞ ദോശ പോലെ തോന്നും. ദോശയുമായുള്ള സാദൃശ്യമാണ് വ്യാഴത്തെ അടുത്തിടെ ട്വിറ്ററിൽ ചർച്ചയാക്കിയത്.

Read Also; അഞ്ചുവർഷം കഴിഞ്ഞുമതി കല്യാണം എന്ന് പറഞ്ഞ ആളെ അഞ്ചുമാസംകൊണ്ട് സെറ്റാക്കി- വിദേശിയെ വിവാഹംകഴിച്ച കഥപറഞ്ഞ് അഭി മുരളി

നാസയുടെ കസ്സിനി സ്പേസ് ക്രാഫ്റ്റ് 2000 ൽ പകർത്തിയ വ്യാഴത്തിന്റെ ചിത്രമാണിത്. നല്ല നെയ്യിൽ മൊരിഞ്ഞ ദോശയുമായുള്ള താരതമ്യവും ചൂട് സംബറിനൊപ്പം ദോശ കഴിക്കുന്ന അനുഭവവും വരെ ഈ ചിത്രം ട്വിറ്റർ ഉപയോക്താക്കളെ കൊണ്ടെത്തിച്ചു.

Story highlights- NASA telescope captures ‘smiling’ pic of sun